അബൂദബി: സ്പെഷൽ ഒളിമ്പിക്സ് പദ്ധതിക്കായി ലുലു ഗ്രൂപ്പ് ഉപഭോക്താക്കളിൽനിന്ന് സ മാഹരിച്ച 500,134 ദിർഹം ഭാരവാഹികൾക്ക് കൈമാറി. ലുലു ഗ്രൂപ്പ് സ്ഥാപനങ്ങളിൽ നിന്നും ഓരോ തവ ണ സാധനങ്ങൾ വാങ്ങുമ്പോഴും ഒരു ദിർഹമോ അതിൽക്കൂടുതലോ സംഭാവന നൽകാനുള്ള സംവിധാനം ഒരുക്കിയിരുന്നു. അബുദാബി നാഷനൽ എക്സിബിഷൻ സെൻററിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി സ്പെഷൽ ഒളിമ്പിക്സ് വേൾഡ് ഗെയിംസ് സി.ഇ.ഒ പീറ്റർ വീലറിന് ചെക്ക് കൈമാറി.
സ്പെഷൽ ഒളിമ്പിക്സ് മത്സരങ്ങളുടെ തുടക്കം തൊട്ട് തന്നെ സംഘടകർക്കൊപ്പം ലുലു ഗ്രൂപ്പും പ്രവർത്തനങ്ങളിൽ സജീവമായിരുന്നുവെന്ന് അഷ്റഫ് അലി പറഞ്ഞു. സ്വദേശികളിൽ നിന്നും വിദേശികളിൽ നിന്നുമായി വലിയ തുക ഇതിനായി കണ്ടെത്താനായതായും അദ്ദേഹം പറഞ്ഞു. സ്പെഷൽ ഒളിമ്പിക്സ് പ്രവർത്തനങ്ങൾക്കായി ലുലു ഗ്രൂപ്പ് നൽകിയ സഹായങ്ങൾക്ക് പീറ്റർ വീലർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.