ദുബൈ: യു.എ.ഇയുടെ എല്ലാഭാഗങ്ങളിലും ഫിലിപ്പീൻസ് സ്വദേശികളുടെ സാന്നിധ്യമുണ്ട്. അവ രുടെ ഭക്ഷണ ശീലങ്ങളെക്കുറിച്ച് കേട്ടറിവും പറഞ്ഞറിവും മാത്രമേ നമുക്കുള്ളു. എന്നാൽ അവരുടെ ഭക്ഷണ വൈവിധ്യം നേരിൽ കാണുവാനും ആസ്വദിക്കുവാനും ‘പിനോയ് ഫിയസ്റ്റാ’ ഫിലിപ്പിനോ ഭക്ഷ്യമേളയിലൂടെ ലുലു ഗ്രൂപ്പ് അവസരമൊരുക്കുന്നു . 12 മുതൽ 17 വരെ യു.എ.ഇയിലെ വിവിധ ലുലു സ്റ്റോറുകളിൽ പിനോയ് ഫിയസ്റ്റാ അരങ്ങേറും.
അബൂദബി അൽ വഹ്ദാ മാൾ ലുലു ഹൈപ്പർമാർക്കറ്റിൽ ഫിലിപ്പീൻസ് എംബസി ചാർജ് ദി അഫയേഴ്സ് വോൺ റയാൻ ജി. പങ്വി, ലുലു ഹൈപ്പർമാർക്കറ്റ് റീജനൽ ഡയറക്ടർ ടി.പി. അബൂബക്കറിെൻറ സാന്നിധ്യത്തിൽ ഉദ്ഘാടനം നിർവഹിച്ചു. ദുബൈ റാഷിദീയ ലുലു ഹൈപ്പർമാർക്കറ്റിൽ ഫിലിപ്പീൻസ് കോൺസുൽ ജനറൽ പോൾ റയ്മുണ്ട് പി. കോർട്ടസ് ഉദ്ഘാടനം ചെയ്തു. റീജനറൽ ഡയറക്ടർ കെ.പി. തമ്പാൻ സംബന്ധിച്ചു. മീൻ വിഭവങ്ങൾ, ന്യുഡിൽസുകൾ, ബ്രഡുകൾ, മധുരപലഹാരങ്ങൾ തുടങ്ങി ആയിരത്തിലേറെ ഉൽപന്നങ്ങളാണ് അണിനിരത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.