ലുലുവിൽ ആരംഭിച്ച ‘ബിഗ്​ ഈദ്​ ഡീൽസ്​’ ഉദ്​ഘാടന ശേഷം അഹമ്മദ് അൽ ഹാഷിമി, സൈഫി രൂപവാല, ടി.പി. അബൂബക്കർ തുടങ്ങിയവർ ഹൈപ്പർമാർക്കറ്റ്​ സന്ദ​ർശിക്കുന്നു 

പെരുന്നാളിന്​ 50 ശതമാനം ഇളവുമായി ലുലു

അബൂദബി: ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി 50 ശതമാനം വരെ ഇളവുമായി ലുലു. 'ബിഗ് ഈദ് ഡീൽസ്' എന്ന പേരിൽ 25 വരെയാണ് ഇളവ്​ ലഭിക്കുക.

ഭക്ഷ്യവസ്തുക്കൾ, വീട്ടുപകരണം, സുഗന്ധദ്രവ്യം, ഇലക്ട്രോണിക്​സ്​ ഉപകരണം, മൊബൈൽ ഫോൺ എന്നിവ കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാം. ഇതിനുപുറമെ വ്യത്യസ്ത ഭക്ഷണവിഭവങ്ങൾ പരിചയപ്പെടുത്തുന്ന ഭക്ഷ്യമേളയും തുടങ്ങി. ബിരിയാണി ഫെസ്​റ്റിവലും പഴവിപണിയും പ്രത്യേകതയാണ്.

അബൂദബി വേൾഡ് ട്രേഡ് സെൻറർ മാളിൽ നടന്ന ചടങ്ങിൽ സ്വദേശി പ്രമുഖൻ അഹമ്മദ് അൽ ഹാഷിമി ബിഗ് ഈദ് ഡീൽസ് ഉദ്‌ഘാടനം ചെയ്തു. ലുലു ഗ്രൂപ്​​ സി.ഇ.ഒ സൈഫി രൂപവാല, ലുലു അബൂദബി, അൽ ദഫ്‌റ മേഖല ഡയറക്ടർ ടി.പി. അബൂബക്കർ എന്നിവർ പങ്കെടുത്തു.

യു.എ.ഇയിലെ ലുലു ഹൈപ്പർമാർക്കറ്റുകൾക്ക് പുറമെ മറ്റ്​ ജി.സി.സി രാജ്യങ്ങൾ, ഇന്ത്യ, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിലെ ശാഖകളിലും ഓൺലൈനായി സാധനങ്ങൾ വാങ്ങുന്നവർക്കും ഇളവുകളുണ്ട്.

Tags:    
News Summary - Lulu with 50 percent discount for the festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.