ദുബൈ: പ്രമുഖ റീടെയിലറായ ലുലു 'ബയ് 2 ഗെറ്റ് 1 ഫ്രീ' ഓഫര്‍ ആരംഭിച്ചു. യു.എ.ഇയിലെ ലുലു സ്റ്റോറുകളിലൂടെ ഗാര്‍മെൻറ്സ്, ചുരിദാറുകള്‍, ഫൂട്ടവെയറുകള്, ലേഡീസ് ബാഗുകള്‍ എന്നിവ ഈ ഓഫറില്‍ വാങ്ങാം. പുതുവര്‍ഷത്തോടനുബന്ധിച്ച് യു.എ.ഇയിലുടനീളം നടന്നുവരുന്ന ഷോപ്പിങ് ഫെസ്റ്റിവല്‍ ഭാഗമായാണ് ഓഫര്‍. 2021 ജനുവരി 31വരെ ലുലു 'ബയ് 2 ഗെറ്റ് 1 ഫ്രീ' ഓഫര്‍ ലഭ്യമായിരിക്കും.
ഫാഷന്‍ ഓഫറിനുപുറമെ, ലുലു കഴിഞ്ഞമാസം 'ലിവ് ഫോര്‍ ഫ്രീ' പ്രമോഷന് ആരംഭിച്ചിരുന്നു. ഓരോ 20 മെഗാ വിജയികള്‍ക്കും 75,000 ദിര്ഹമിനുള്ള വീട്ടുവാടകയും ഓരോ 750 ജേതാക്കള്‍ക്കും 2,000 ദിര്ഹമിനുള്ള ഷോപ്പിങ് കാര്‍ഡുകളും നല്‍കുന്നതായിരുന്നു പ്രമോഷന്. ഓരോ 100 ദിര്‍ഹമിനും പര്‍ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന കൂപ്പണിലൂടെയാണ് നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നത്.
ഈ പ്രമോഷനുകള്‍ക്കൊപ്പം തന്നെ, 'ഷോപ്പിങ് ഡീല്‍സ്' പ്രമോഷനും തുടക്കമായി. ലുലു സൂപ്പര്‍ മാര്‍ക്കറ്റ്-ഡിപ്പാര്‍ട്മെൻറ് സ്റ്റോര്‍ വിഭാഗങ്ങളില്‍നിന്നും വിപുലമായ ഡിസ്കൗണ്ടുകള്‍ അനുവദിക്കുന്നതാണിത്. ലുലു കോ ബ്രാൻറ്ഡ് എഡിസിബി, എമിറേറ്റ്സ് എന്‍ബിഡി മാസ്റ്റര്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് ഷോപ്പിങ് നടത്തുമ്പോള്‍ അധികമായി 20 ശതമാനം ഓഫ് പ്രമോഷന് കാലയളവ് മുഴുവനും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: www.luluhypermarket.com/enae/pages/lulushoppingdeals.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.