ലുലുവിൽ ആരംഭിച്ച ‘കമ്മിറ്റ് ടു ഫിറ്റ്നസ്’ വിപണനമേള 

കമ്മിറ്റ് ടു ഫിറ്റ്നസ് പദ്ധതിയുമായി ലുലു

അബൂദബി: ഫിറ്റ്നസ് ഉൽപന്നങ്ങളുടെ വിപുല നിരയൊരുക്കി ലുലുവിൽ 'കമ്മിറ്റ് ടു ഫിറ്റ്നസ്' വിപണനമേളക്ക്​ തുടക്കം.ജിം ഉപകരണങ്ങൾ, പരിശീലനങ്ങൾക്കുപയോഗിക്കുന്ന പാദരക്ഷകൾ, വസ്ത്രങ്ങൾ അടക്കം മുൻനിര ബ്രാൻഡുകളുടെ ഉൽപന്നങ്ങൾ കുറഞ്ഞ വിലയിൽ ലുലുവിൽ നിന്നും സ്വന്തമാക്കാം. ആഗസ്​റ്റ്​ 10 വരെ നടക്കുന്ന മേളയിൽ 70 ശതമാനം വരെ ഇളവുണ്ട്​. അൽ ഖിസൈസ് ലുലു ഹൈപ്പർ മാർക്കറ്റിൽ മേളയുടെ ഉദ്‌ഘാടനം നടന്നു.

ലുലു ഹൈപ്പർ മാർക്കറ്റ് ദുബൈ റീജനൽ ഡയറക്ടർ കെ.പി. തമ്പാൻ, റീജനൽ മാനേജർ ഹുസേഫ മൂസ രൂപവാല, രണ്ടുതവണ മിസ്​റ്റർ കേരളയടക്കം നിരവധി പുരസ്കാരങ്ങൾ നേടിയ ബോഡിബിൽഡർ അഭിലാഷ് മനോഹരൻ, ഫദൽ ഷാ, കെ.ടി. ബെനീഷ്, ബോഡി ബിൽഡിങ് കോച്ച് ഇല്യാസ് എന്നിവർ സംബന്ധിച്ചു.

ഉപഭോക്താക്കളുടെ ആരോഗ്യവും കായികക്ഷമതയും നിലനിർത്തുന്നതിൽ ലുലു പ്രതിജ്ഞാബന്ധരാണെന്ന് കെ.പി. തമ്പാൻ പറഞ്ഞു.

Tags:    
News Summary - Lulu with the Commit to Fitness project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.