'ഗുഡ് ​ലൈഫ്​' കാമ്പയിനുമായി ലുലു

ദുബൈ: ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട്​ 'ഗുഡ്​ ലൈഫ്'​ കാമ്പയിനുമായി പ്രമുഖ റീ​ട്ടെയിൽ ഗ്രൂപ്പായ ലുലു. ഇത്തരം ഉൽപന്നങ്ങളെ കുറിച്ച്​ ഉപഭോക്താക്കൾക്ക് വിവരം നൽകുന്ന 'ഗുഡ്​ ലൈഫ്​' ബുക്ക്​ലെറ്റി​െൻറ പുതിയ പതിപ്പ്​ പുറത്തിറക്കി. ലുലു സ്​റ്റോറുകളിലും വെബ്​സൈറ്റിലും (www.luluhypermarket.com) ഇതി​െൻറ കോപ്പികൾ ലഭ്യമാണ്​. ഏറ്റവും പുതിയ ട്രെൻഡ്​​, ഫാഷൻ, ഭക്ഷണം, ഗാഡ്​ജെറ്റ് തുടങ്ങിയവ വില സഹിതം ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്​.

ആഗോള രുചികൾ​ എന്ന തീമിലാണ്​ ഈ മാസത്തെ ബുക്ക്​ലെറ്റ്​ പുറത്തിറക്കിയിരിക്കുന്നത്​. ലോകത്തെമ്പാടുമുള്ള പാചകരീതികളാണ്​ ഇതിൽ പരിചയപ്പെടുത്തുന്നത്​. മാസ്​റ്റർ ഷെഫ്​ ഇന്ത്യ മൂന്നാം സീസണിലെ വിജയി റിപു ഹൻദയുടെ പാചകക്കുറിപ്പും ശ്ര​ദ്ധേയമാണ്​. ലോകം വലിയൊരു മാറ്റത്തിന്​ വിധേയമാകുന്നതി​െൻറ പശ്ചാത്തലത്തിലാണ്​ തങ്ങൾ ഇത്തരമൊരു ആശയം അവതരിപ്പിക്കുന്നതെന്ന്​ ലുലു ഗ്രൂപ് മാർക്കറ്റിങ്​ ആൻഡ്​ കമ്യൂണിക്കേഷൻ ഡയറക്​ടർ വി. നന്ദകുമാർ പറഞ്ഞു. ഉപഭോക്താക്കൾക്ക്​ ഉപകാരപ്രദമാകുന്ന തരത്തിൽ ആരോഗ്യകരമായ ജിവീതശൈലിക്കാവശ്യമായ ടിപ്പുകളും വിദഗ്​ധരുടെ നിർദേശങ്ങളുമെല്ലാം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.