‘ലുമിനോസ്’പ്രദർശനം സന്ദർശിക്കുന്നവർ

ഉദ്ധരണികളെ ഉദ്യാനമാക്കി 'ലുമിനോസ്'

ഷാർജ: സ്വദേശി കലാകാരനും കാലിഗ്രഫറുമായ മുഹമ്മദ് മന്ദിയുടെ 'ലുമിനോസ്'പ്രദർശനം ഷാർജ കാലിഗ്രഫി മ്യൂസിയത്തിൽ ആരംഭിച്ചു. ഷാർജ ഭരണാധികാരിയുടെ ഓഫീസ് ചെയർമാൻ ശൈഖ് സലീം ബിൻ അബ്​ദുറഹ്​മാൻ അൽ ഖാസിമി ഉദ്ഘാടനം ചെയ്​തു.

ഉദ്ഘാടന ശേഷം ശൈഖ് അബ്​ദുറഹ്​മാൻ പ്രദർശനങ്ങൾ കാണുകയും വിവരങ്ങൾ വിശദമായി ചോദിച്ചറിയുകയും ചെയ്​തു.

യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുത്താൻ ആൽ നഹിയാ​െൻറയും സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെയും ഉദ്ധരണികളാണ് കാലിഗ്രഫി ചിത്രങ്ങളായി ലോകത്തോട് സംവദിക്കുന്നത്. ദിവാനി കാലിഗ്രാഫിക്ക് പുറമേ അക്രിലിക് നിറങ്ങളും ചാലിച്ചാണ് വാക്കുകളെ പൂക്കളാക്കി മാറ്റിയിരിക്കുന്നത്.

Tags:    
News Summary - ‘Luminos’ the garden of quotes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.