ക​ഴു​ത്തി​ലെ മു​ഴ​ക​ള്‍ നി​സ്സാ​ര​മാ​േ​ക്ക​ണ്ട

ശ​രീ​ര​ത്തി​ന്‍റെ മു​ഴു​വ​ന്‍ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ​യും സ്വാ​ധീ​നി​ക്കു​ന്ന വി​വി​ധ ഹോ​ര്‍മോ​ണ്‍ ഗ്ര​ന്ഥി​ക​ളി​ല്‍ ഒ​ന്നാ​ണ് തൈ​റോ​യ്ഡ് ഗ്ര​ന്ഥി. അ​തു​കൊ​ണ്ടു​ത​ന്നെ ഈ ​ഗ്ര​ന്ഥി​യെ ബാ​ധി​ക്കു​ന്ന ഏ​തു​ത​രം രോ​ഗാ​വ​സ്ഥ​യും ശ​രീ​ര​ത്തി​ല്‍ പ​ല ത​ര​ത്തി​ലു​ള്ള മാ​റ്റ​ങ്ങ​ള്‍ക്ക് കാ​ര​ണ​മാ​കാ​റു​ണ്ട്, ഇ​തി​ല്‍ ഗു​രു​ത​രാ​വ​സ്ഥ സൃ​ഷ്ടി​ക്കു​ന്ന​താ​ണ്‌ തൈ​റോ​യ്ഡ് അ​ർ​ബു​ദം.

സ്ത്രീ​ക​ളി​ലാ​ണ് തൈ​റോ​യ്ഡ് അ​ർ​ബു​ദം കൂ​ടു​ത​ല്‍ ക​ണ്ടു​വ​രു​ന്ന​ത്. കേ​ര​ള​ത്തി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ സ്ത്രീ​ക​ളെ പ്ര​ധാ​ന​മാ​യും ബാ​ധി​ക്കു​ന്ന അ​ർ​ബു​ദ വി​ഭാ​ഗ​ങ്ങ​ളി​ല്‍ നാ​ലാം സ്ഥാ​ന​ത്താ​ണ് തൈ​റോ​യ്ഡ് അ​ർ​ബു​ദം. സാ​ധാ​ര​ണ 20നും 50​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​രി​ലാ​ണ് ഈ ​രോ​ഗാ​വ​സ്ഥ കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന​ത്. എ​ന്നാ​ല്‍, തൈ​റോ​യ്ഡ് അ​ർ​ബു​ദ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഏ​റ്റ​വും ഗു​രു​ത​ര​മാ​യ അ​നാ​പ്ലാ​സ്റ്റി​ക് തൈ​റോ​യ്ഡ് അ​ർ​ബു​ദം ക​ണ്ടു​വ​രു​ന്ന​ത് 60 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​രി​ലാ​ണ്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ കൃ​ത്യ​മാ​യ പ​രി​ച​ര​ണം ന​ല്‍കി​യി​ല്ലെ​ങ്കി​ല്‍ കു​റ​ഞ്ഞ കാ​ല​യ​ള​വി​ല്‍ത​ന്നെ മ​ര​ണം സം​ഭ​വി​ക്കാ​വു​ന്ന അ​ർ​ബു​ദ വി​ഭാ​ഗം​കൂ​ടി​യാ​ണി​ത്.

ക​ഴു​ത്തി​ല്‍ ക​ണ്ടു​വ​രു​ന്ന മു​ഴ​ക​ള്‍ പ​രി​ശോ​ധി​ക്കു​ന്ന ഘ​ട്ട​ത്തി​ലാ​ണ് തൈ​റോ​യ്ഡ് അ​ർ​ബു​ദം ക​ണ്ടെ​ത്തു​ന്ന​ത്. എ​ന്നാ​ല്‍, ഇ​ത്ത​ര​ത്തി​ല്‍ ക​ണ്ടു​വ​രു​ന്ന മു​ഴ​ക​ളെ​ല്ലാം അ​ർ​ബു​ദം ആ​വ​ണ​മെ​ന്നി​ല്ല. എ​ങ്കി​ലും തൈ​റോ​യ്ഡ് ഗ്ര​ന്ഥി​യു​ടെ ഭാ​ഗ​ത്ത് അ​സ്വാ​ഭാ​വി​ക​മാ​യ ത​ര​ത്തി​ല്‍ ത​ടി​പ്പ്, മു​ഴ​ക​ള്‍ തു​ട​ങ്ങി​യ മാ​റ്റ​ങ്ങ​ള്‍ ക​ണ്ടു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഉ​ട​ന്‍ത​ന്നെ പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​തു​ണ്ട്.

ല​ക്ഷ​ണ​ങ്ങ​ള്‍

ശ​ബ്ദ​പേ​ട​ക​ത്തി​ന്റെ തൊ​ട്ടു​താ​ഴെ​യാ​യാ​ണ് തൈ​റോ​യ്ഡ് ഗ്ര​ന്ഥി കാ​ണ​പ്പെ​ടു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ശ​ബ്ദ​ത്തി​ലെ വ്യ​ത്യാ​സം, തൊ​ണ്ട​യു​ടെ മു​ന്‍ഭാ​ഗ​ത്ത് കാ​ണു​ന്ന ത​ടി​പ്പ്, തൈ​റോ​യ്ഡി​ന്റെ പെ​ട്ടെ​ന്നു​ള്ള വ​ള​ര്‍ച്ച, അ​സാ​ധാ​ര​ണ​മാ​യ ചു​മ, ശ്വ​സ​ന പ്ര​ക്രി​യ​യി​ലെ ത​ട​സ്സം, ഭ​ക്ഷ​ണം ഇ​റ​ക്കു​ന്ന​തി​നു​ള്ള പ്ര​യാ​സം തു​ട​ങ്ങി​യ​വ അ​നു​ഭ​വ​പ്പെ​ട്ടേ​ക്കാം. എ​ന്നാ​ല്‍, എ​ല്ലാ രോ​ഗി​ക​ളി​ലും ഈ ​ല​ക്ഷ​ണ​ങ്ങ​ള്‍ ഒ​രു​പോ​ലെ അ​നു​ഭ​വ​പ്പെ​ട​ണ​മെ​ന്നി​ല്ല. ക​ഴു​ത്തി​ന്‍റെ മു​ന്‍വ​ശ​ത്താ​ണ് സാ​ധാ​ര​ണ അ​സ്വാ​ഭാ​വി​ക​മാ​യ രീ​തി​യി​ല്‍ മു​ഴ​ക​ള്‍ ക​ണ്ടു​വ​രു​ന്ന​ത്. എ​ന്നാ​ല്‍, ലിം​ഫ് നോ​ഡ് ഭാ​ഗ​ങ്ങ​ളെ ബാ​ധി​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ ക​ഴു​ത്തി​ന്‍റെ വ​ശ​ങ്ങ​ളി​ലും മു​ഴ​ക​ള്‍ രൂ​പ​പ്പെ​ടാം.

രോ​ഗ​നി​ര്‍ണ​യം പ്ര​ധാ​നം

അ​ള്‍ട്രാ സൗ​ണ്ട് സ്കാ​ന്‍ വ​ഴി രോ​ഗ​നി​ര്‍ണ​യം ന​ട​ത്തു​ക​യെ​ന്ന​താ​ണ് ഏ​റ്റ​വും പ്ര​ധാ​നം. മ​റ്റേ​ത് പ​രി​ശോ​ധ​ന രീ​തി​യേ​ക്കാ​ളും കാ​ര്യ​ക്ഷ​മ​മാ​യി രോ​ഗ​നി​ര്‍ണ​യം ന​ട​ത്താ​ന്‍ അ​ള്‍ട്രാ സൗ​ണ്ട് സ്കാ​നി​ങ് പ്ര​യോ​ജ​നം ചെ​യ്യും. സ്കാ​നി​ങ് പ്ര​കാ​രം മു​ഴ​യു​ടെ സ്വ​ഭാ​വം, കൃ​ത്യ​മാ​യ വ​ലു​പ്പം തു​ട​ങ്ങി​യ​വ വി​ല​യി​രു​ത്താ​ന്‍ സാ​ധി​ക്കും. ഈ ​മു​ഴ​ക​ള്‍ അ​ർ​ബു​ദ സാ​ധ്യ​ത​യു​ള്ള​തോ അ​ർ​ബു​ദം ബാ​ധി​ച്ച​തോ ആ​ണെ​ങ്കി​ല്‍ (അ​നാ​പ്ലാ​സ്റ്റി​ക് തൈ​റോ​യ്ഡ് അ​ർ​ബു​ദം ഒ​ഴി​കെ) ഉ​ട​ന്‍ ത​ന്നെ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ നീ​ക്കം ചെ​യ്യു​ക​യാ​ണ് വേ​ണ്ട​ത്. ശ​സ്ത്ര​ക്രി​യ​യാ​ണ് ആ​ദ്യ​ഘ​ട്ട ചി​കി​ത്സ. ചി​ല വി​ഭാ​ഗം ആ​ളു​ക​ളി​ല്‍ ഇ​തി​നു ശേ​ഷം റേ​ഡി​യോ ആ​ക്ടി​വ് അ​യ​ഡി​ന്‍ ചി​കി​ത്സ​കൂ​ടി ന​ല്‍കു​ന്നു. ശ​രീ​ര​ത്തി​ന്റെ മറ്റേതെങ്കിലും ഭാഗത്തേക്ക് തൈറോയ്ഡ് കാൻസർ ബാധിച്ചിട്ടുണ്ടെങ്കിൽ ഇവ നീ​ക്കം ചെ​യ്യാ​ന്‍ ഇ​തു​വ​ഴി സാ​ധി​ക്കും.

നി​ല​വി​ല്‍ അ​ർ​ബു​ദ സാ​ധ്യ​ത​യി​ല്ലാ​ത്ത മു​ഴ​ക​ള്‍ നി​ശ്ചി​ത ഇ​ട​വേ​ള​ക​ളി​ല്‍ പ​രി​ശോ​ധി​ക്കു​ക​യും അ​വ​യു​ടെ മാ​റ്റം നി​രീ​ക്ഷി​ക്കു​ക​യും വേ​ണം. മു​ഴ​ക​ള്‍ വ​ള​രു​ക​യോ അ​ർ​ബു​ദ സാ​ധ്യ​താ സ്വ​ഭാ​വം പ്ര​ക​ട​മാ​ക്കു​ക​യോ ചെ​യ്‌​താ​ല്‍ ഇ​വ നീ​ക്കേ​ണ്ട​തും അ​നി​വാ​ര്യ​മാ​ണ്.പാ​പ്പി​ല്ല​റി തൈ​റോ​യ്ഡ് അ​ർ​ബു​ദം, ഫോ​ളി​ക്യൂല​ര്‍ തൈ​റോ​യ്ഡ് അ​ർ​ബു​ദം വി​ഭാ​ഗ​ങ്ങ​ളാ​ണ് കൂ​ടു​ത​ല്‍ രോ​ഗി​ക​ളി​ലും ക​ണ്ടു​വ​രു​ന്ന​ത്. കൃ​ത്യ​മാ​യ ചി​കി​ത്സ​കൊ​ണ്ട് ഇ​ത് പൂ​ര്‍ണ​മാ​യും ഭേ​ദ​പ്പെ​ടു​ത്താ​ന്‍ സാ​ധി​ക്കു​മെ​ന്ന​ത് ആ​ശ്വാ​സ​ക​ര​മാ​ണ്. എ​ന്നാ​ല്‍, പ്രാ​രം​ഭ​ഘ​ട്ട​ത്തി​ല്‍ തി​രി​ച്ച​റി​യേ​ണ്ട​തും കൃ​ത്യ​മാ​യ പ​രി​ച​ര​ണം ന​ല്‍കേ​ണ്ട​തും പ്ര​ധാ​ന​മാ​ണ്. പ​ല മു​ഴ​ക​ളും ആ​ദ്യ​ഘ​ട്ട പ​രി​ശോ​ധ​ന​യി​ല്‍ അ​ർ​ബു​ദ സാ​ധ്യ​ത​യി​ല്ലെ​ന്ന നി​ഗ​മ​ന​ത്തി​ലെ​ത്തു​ന്ന​തി​നാ​ല്‍ പി​ന്നീ​ട് ഒ​രു​വി​ധ നി​രീ​ക്ഷ​ണ​വും ന​ട​ത്താ​തി​രി​ക്കു​ന്ന രീ​തി പ​ലരും പി​ന്തു​ട​രു​ന്നു​ണ്ട്. ക്ര​മേ​ണ മു​ഴ​യു​ടെ അ​പ​ക​ട​സ്വ​ഭാ​വം വ​ര്‍ധി​ച്ചു​വ​രു​ന്ന​ത് തി​രി​ച്ച​റി​യാ​തെ പോ​വു​ക​യും രോ​ഗാ​വ​സ്ഥ ഗു​രു​ത​ര​മാ​വു​ക​യും ചെ​യ്യും. അ​തി​നാ​ല്‍ മു​ഴ​ക​ളു​ണ്ടെ​ങ്കി​ല്‍ നി​ശ്ചി​ത ഇ​ട​വേ​ള​ക​ളി​ല്‍ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​കു​ന്ന​ത് ഗു​ണം ചെ​യ്യും. അ​നാ​പ്ലാ​സ്റ്റി​ക് തൈ​റോ​യ്ഡ് അ​ർ​ബു​ദം മാ​ത്ര​മാ​ണ് വ​ലി​യ ഗു​രു​ത​രാ​വ​സ്ഥ സൃ​ഷ്ടി​ക്കു​ന്ന​ത്. തൈറോയ്ഡ് ഗ്രന്ധിയുടെ വശങ്ങളിലും കഴുത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും ഇത് ബാധിക്കുന്നതിനാൽ ശാസ്ത്രക്രിയ വഴി അനാപ്ലാസ്റ്റിക് തൈറോയ്ഡ് ക്യാന്‍സര്‍ ഭേദപ്പെടുത്തുകയെന്നത് പ്രയാസകരമാണ്. എന്നാൽ രോഗാവസ്ഥയുടെ ആദ്യഘട്ടത്തിൽ തന്നെ ചികിത്സ ഉറപ്പാക്കിയാൽ രോഗം ഭേദമാക്കാൻ സാധിക്കും. ചികിത്സ കൊണ്ട് പൂര്‍ണമായും മാറ്റിയെടുക്കാവുന്ന വിഭാഗങ്ങൾ ചികിത്സിക്കാതെ അവഗണിക്കുകയാണെങ്കില്‍ അനാപ്ലാസ്റ്റിക് ക്യാന്‍സര്‍ ആയി രൂപപ്പെടാനും സാധ്യതയുണ്ട്.

Tags:    
News Summary - Lumps on the neck should not be trivial.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.