ആ​ഡം​ബ​ര കാ​റു​ക​ള്‍, കാ​ഷ് പ്രൈ​സു​ക​ള്‍; അ​വ​സാ​ന ഭാ​ഗ്യ​ശാ​ലി​ക​ള്‍ക്കാ​യി ഷാ​ര്‍ജ കാ​ത്തി​രി​ക്കു​ന്നു

ഷാ​ര്‍ജ: ഷാ​ര്‍ജ ചേം​ബ​ര്‍ ഓ​ഫ് കോ​മേ​ഴ്സ് ആ​ന്‍ഡ് ഇ​ന്‍ഡ​സ്ട്രി (എ​സ്.​സി.​സി.​ഐ) സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ടാം ഷാ​ര്‍ജ ഷോ​പ്പി​ങ്​ പ്ര​മോ​ഷ​നു​ക​ളു​ടെ സ​മാ​പ​ന ച​ട​ങ്ങി​ന് ഷാ​ര്‍ജ അ​ല്‍ മ​ജാ​സ് വാ​ട്ട​ര്‍ഫ്ര​ൻ​റ്​ വെ​ള്ളി​യാ​ഴ്ച ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും. സം​ഗീ​ത​ശോ​ഭ​യു​ള്ള ഷാ​ര്‍ജ ജ​ല​ധാ​ര പ്ര​ദ​ര്‍ശ​നം ആ​സ്വ​ദി​ക്കു​ന്ന​തി​നൊ​പ്പം അ​വ​സാ​ന ന​റു​ക്കെ​ടു​പ്പി​ല്‍ അ​വ​ശേ​ഷി​ക്കു​ന്ന പു​തി​യ കാ​റു​ക​ളും (മി​നി കൂ​പ്പ​ര്‍) നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ളും നേ​ടാ​ന്‍ ഷോ​പ്പ​ര്‍മാ​ര്‍ക്ക് ഇ​പ്പോ​ഴും അ​വ​സ​ര​മു​ണ്ട്. സ​വാ​യ വാ​കി​ല്‍ ന​ട​ന്ന അ​ഞ്ചാ​മ​ത് ന​റു​ക്കെ​ടു​പ്പി​ല്‍ സ്വ​ദേ​ശി​യാ​യ സു​ഹൈ​ല്‍ അ​ബ്​​ദു​ല്‍ റ​ഹ്​​മാ​ന്‍ മി​നി​കൂ​പ്പ​ര്‍ നേ​ടി​യി​രു​ന്നു. ഷാ​ര്‍ജ ടെ​ലി​വി​ഷ​ന്‍ ന​റു​ക്കെ​ടു​പ്പ് സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്നു​ണ്ട്.

പ്ര​മോ​ഷ​നു​ക​ളു​ടെ അ​വ​സാ​ന ഘ​ട്ടം ആ​യ​പ്പോ​ള്‍ ഷാ​ര്‍ജ​യി​ലെ ഷോ​പ്പി​ങ്​ മാ​ളു​ക​ളി​ല്‍ തി​ര​ക്ക് വ​ര്‍ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് എ​സ്.​സി.​സി.​ഐ ഇ​ക്ക​ണോ​മി​ക് റി​ലേ​ഷ​ന്‍സ് ആ​ൻ​ഡ്​ മാ​ര്‍ക്ക​റ്റി​ങ്​ ഡ​യ​റ​ക്ട​റും പ്ര​മോ​ഷ​നു​ക​ളു​ടെ ജ​ന​റ​ല്‍ കോ​ഒാ​ഡി​നേ​റ്റ​റു​മാ​യ ഇ​ബ്രാ​ഹിം റാ​ഷി​ദ് അ​ല്‍ ജ​ര്‍വാ​ന്‍ പ​റ​ഞ്ഞു. ഷാ​ര്‍ജ ഷോ​പ്പി​ങ്​ പ്ര​മോ​ഷ​ന്‍ റീ​ട്ടെ​യി​ല്‍ മേ​ഖ​ല​ക്ക് മ​ത്സ​രാ​ധി​ഷ്ഠി​ത ഉ​ത്തേ​ജ​നം ന​ല്‍കി​യി​ട്ടു​ണ്ടെ​ന്ന് ചേം​ബ​റി​ലെ ഫെ​സ്​​റ്റി​വ​ല്‍ ആ​ന്‍ഡ് എ​ക്സി​ബി​ഷ​ന്‍ വി​ഭാ​ഗം മേ​ധാ​വി ഹ​ന അ​ല്‍ സു​വൈ​ദി പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.