അബൂദബി: പറയുന്നവർ എന്തും പറയട്ടെയെന്നും അതൊന്നും വകവെച്ചാൽ വ്യവസായികൾക്ക് മുന്നോട്ടുപോകാൻ കഴിയില്ലെന്നും എം.എ. യൂസുഫലി. അപവാദ പ്രചാരണങ്ങളുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. എന്നെ ഉപയോഗിച്ച് ലാഭമുണ്ടാക്കുന്ന സമൂഹമാധ്യമങ്ങളുണ്ട്. അതിൽ വിരോധമില്ല.
ഒരു ബിസിനസുകാരന് എല്ലാ കാര്യങ്ങളും നേരിടാനുള്ള ശക്തിയും ത്രാണിയും ബുദ്ധിയും പ്രാപ്തിയുമുണ്ടാകണം. എന്റെ കൂടെ 65,000 പേരുണ്ട്. അവരെ സംരക്ഷിക്കേണ്ടേ. അനാവശ്യമായ വ്യക്തിഹത്യകൾ നടത്തുന്നുണ്ട്. ഇതൊന്നും തന്നെ ബാധിക്കുന്ന വിഷയമല്ല. മില്ലറ്റ് കോൺഫറൻസ് വഴിയുള്ള പ്രഖ്യാപനങ്ങൾ ലുലുവിന്റെ 248 ഷോപ്പുകളിലും പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.