എം.സി. മാത്യൂ അന്തരിച്ചു

ദുബൈ: മുസ്​തഫ മാലിക്ക്​ ട്രേഡിങ്​ എം.ഡിയും യു.എ.ഇയിലെ സാമൂഹിക ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന എം.സി. മാത്യൂ (77) ദുബൈ റാഷിദ്​ ഹോസ്​പിറ്റലിൽ അന്തരിച്ചു. പത്തനംതിട്ട പുളിന്തിട്ട മുക്കുറ്റിൽ കുടുംബാംഗമാണ്​. 1971ൽ യു.എ.ഇയിൽ എത്തിയ ഇദ്ദേഹം കോൺഗ്രസ്​ സഹകാരിയും ദുബൈ പ്രിയദർശനിയുടെ സീനിയർ നേതാവുമായിരുന്നു.


ഭാര്യ: പരേതയായ സൂസൻ മാത്യൂമക്കൾ: ചെറി മാത്യൂ, ടോം മാത്യൂ. മരുമക്കൾ: പ്രീത സാറ ചെറി, ബെറ്റ്​സി മാത്യൂ എം.സി. മാത്യൂവി​​െൻറ നിര്യാണത്തിൽ ഇൻകാസ്​ യു.എ.ഇ ജനറൽ ​െസക്രട്ടറി പുന്നക്കൻ മുഹമ്മദലി അനുശോചനം രേഖപ്പെടുത്തി. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച്​ സംസ്​കരിക്കുമെന്ന്​ അദ്ദേഹം അറിയിച്ചു.

Tags:    
News Summary - m mathew death news-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.