ഷാർജ: അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ 'ഗൾഫ് മാധ്യമം' സ്റ്റാളിൽ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി എത്തി. പുസ്തകോത്സവ സന്ദർശനത്തിന്റെ ഭാഗമായാണ് അദ്ദേഹം 'ഗൾഫ് മാധ്യമ'ത്തിലും എത്തിയത്. ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസിന്റെ 'കനൽപഥങ്ങൾ താണ്ടി' പുസ്തകം യൂസുഫ് അലി ഏറ്റുവാങ്ങി.
'മാധ്യമം' കുടുംബത്തിന് എന്റെ അഭിനന്ദനങ്ങൾ എന്ന കുറിപ്പും എഴുതിനൽകിയാണ് അദ്ദേഹം മടങ്ങിയത്. ഒരു മണിക്കൂറോളം പുസ്തകമേളയിൽ ചെലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.