ദുബൈ: യു.എ.ഇയുടെ ആദ്യ ഡിജിറ്റൽ ബാങ്കായ 'സാൻഡി'ൽ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിയും പങ്കാളിയാവും. ആദിത്യ ബിർള ഗ്രൂപ്, ഫ്രാങ്ക്ലിൻ ടെംപെൽറ്റൺ, അബൂദബി അൽഹെയ്ൽ ഹോൾഡിങ്സ്, അൽ സയ്യ ആൻഡ് സൺസ് ഇൻവസ്റ്റ്മെന്റ്സ്, ഗ്ലോബൽ ഡെവലപ്മെന്റ് ഗ്രൂപ്, സാൻഡ് സഹസ്ഥാപകൻ ഒലിവർ ക്രെസ്പിൻ എന്നിവർക്കൊപ്പമാണ് യൂസുഫലിയും മൂലധന നിക്ഷേപമിറക്കുന്നത്. എത്ര തുകയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.
ദുബൈയിലെ പ്രമുഖ ബിസിനസുകാരനും ഇമാർ പ്രോപ്പർട്ടീസ് സ്ഥാപകനുമായ മുഹമ്മദ് അലബ്ബാറിന്‍റെ നേതൃത്വത്തിലാണ് ഡിജിറ്റൽ ബാങ്ക് തുറക്കുന്നത്. ഡിജിറ്റൽ ബാങ്കിങ് യു.എ.ഇയിൽ സജീവമാണെങ്കിലും പൂർണമായും ഡിജിറ്റൽ ഇടപാടുകൾ ലക്ഷ്യമിട്ടായിരിക്കും പുതിയ ബാങ്കിന്‍റെ പ്രവർത്തനം. ഏകദേശം 800 കോടി ദിർഹം (16,000 കോടി രൂപ) മുതൽമുടക്ക് പ്രതീക്ഷിക്കുന്നു.
ബാങ്കിൽ പങ്കാളിത്തമുള്ള ഏക മലയാളിയും രണ്ട് ഇന്ത്യക്കാരിൽ ഒരാളുമാണ് യൂസുഫലി. ആദിത്യ ബിർള ഗ്രൂപ്പാണ് ഇന്ത്യയിൽനിന്നുള്ള മറ്റൊരു സ്ഥാപനം. ഇന്ത്യയിൽ സൗത്ത് ഇന്ത്യൻ ബാങ്ക്, ഫെഡറൽ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, സി.എസ്.ബി തുടങ്ങിയവയിൽ യൂസുഫലിക്ക് മൂലധന പങ്കാളിത്തമുണ്ട്.
ഡിജിറ്റൽ ബാങ്കിന്‍റെ പ്രവർത്തനം വൈകാതെ തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.