ദുബൈ: എം.എ. യൂസുഫലിയുടെ ഷോക്കേസിലേക്ക് ഇമാറാത്തിെൻറ സ്േനഹം എത്തുന്നത് ആദ്യമായല്ല. രാജ്യത്തിെൻറ സാമ്പത്തിക, സാമൂഹിക, ജീവകാരുണ്യ മേഖലകളിലെ സംഭാവനക്ക് പലതവണ പലരീതിയിൽ ആദരവേറ്റുവാങ്ങിയിട്ടുണ്ട് യൂസുഫലി. യു.എ.ഇയുടെ സ്നേഹത്തിെൻറ പട്ടികയിെല ഒടുവിലത്തെ പൊൻതൂവലാണ് വെള്ളിയാഴ്ച അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാൻ കൈമാറിയത്. യു.എ.ഇയിലെ ഏറ്റവും വലിയ പരമോന്നത ബഹുമതികളിൽ ഒന്നാണ് യൂസുഫലി ഏറ്റുവാങ്ങിയത്.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി യൂസുഫലിക്കുള്ള ആത്മബന്ധം മലയാളികൾക്ക് ഏറെ അഭിമാനിക്കാൻ വകയുള്ളതാണ്. അബൂദബി നഗരത്തിെൻറ ഹൃദയഭാഗത്ത് സ്വന്തമായി വീട് നിർമിക്കുവാനുള്ള സ്ഥലം വർഷങ്ങൾക്ക് മുേമ്പ ശൈഖ് മുഹമ്മദ് നൽകിയിരുന്നു.
യൂസുഫലിയും യു.എ.ഇയും തമ്മിലുള്ള ബന്ധം എത്രമാത്രം ആഴത്തിലുള്ളതാണെന്ന് മനസ്സിലാക്കാൻ ഈയൊരു ഉദാഹരണം മതിയാവും. അബൂദബി നഗരത്തിലുള്ള ലുലു ഗ്രൂപ്പിെൻറ മുഷ്രിഫ് മാൾ നിലനിൽക്കുന്ന 40 ഏക്കർ സ്ഥലം അബൂദബി സർക്കാർ നൽകിയതാണ്. രാജ്യത്തെ പ്രവാസികളുടെ സംഭാവനകൾക്ക് ആദരമായി നൽകുന്ന ആജീവനാന്ത താമസ വിസ ആദ്യമായി നൽകിയത് യൂസുഫലിക്കായിരുന്നു. പൗരത്വത്തിന് സമാനമായ വിസയാണിത്. സൗദി അറേബ്യയും ആജീവനാന്ത താമസ വിസ നൽകിയിരുന്നു. യു.എ.ഇയുടെ എല്ലാ ജീവകാരുണ്യ പദ്ധതികളിലും യൂസുഫലിയുടെ കൈയൊപ്പുണ്ടാവും. കഴിഞ്ഞ വർഷം കോവിഡിൽപെട്ടുലഞ്ഞവർക്ക് ഭക്ഷണമെത്തിക്കാൻ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം 'വൺ മില്യൺ മീൽസ്' പദ്ധതി പ്രഖ്യാപിച്ചപ്പോൾ ആദ്യം ഏറ്റെടുത്ത വ്യവസായികളിൽ യൂസുഫലിയായിരുന്നു മുന്നിൽ. ദുബൈ കെയർ, റെഡ്ക്രസൻറ് എന്നിവക്കെല്ലാം യൂസുഫലിയുടെ അകമഴിഞ്ഞ പിന്തുണയുണ്ട്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലെ പത്ത് ലക്ഷം കുട്ടികൾക്ക് വസ്ത്രം, പാവപ്പെട്ടവർക്ക് ഭക്ഷണം പദ്ധതി, യു.എ.ഇ വാട്ടർ എയ്ഡ് എന്ന കുടിവെള്ള പദ്ധതി തുടങ്ങി യു.എ.ഇയിലെ രാഷ്ട്ര നേതാക്കൾ പ്രഖ്യാപിച്ച പദ്ധതികളിലേക്കെല്ലാം യൂസുഫലിയുടെ സഹായം ഒഴുകിയെത്തി.
നിശ്ചയദാർഢ്യ വിഭാഗത്തിൽപെട്ടവർക്കുള്ള സ്പെഷൽ ഒളിമ്പിക്സ് യു.എ.ഇയിൽ നടന്നപ്പോൾ മുഖ്യ പങ്കാളിയായി അദ്ദേഹമുണ്ടായിരുന്നു. 'ഇയർ ഓഫ് സായിദിെൻറ' ഭാഗമായി ശൈഖ് സായിദിെൻറ മൂല്യങ്ങൾ മലയാളികൾക്ക് മുന്നിലേക്കെത്തിക്കുന്നതിനായി കേരളത്തിൽ ഗംഭീര പരിപാടി നടത്തി. ലോക്ഡൗൺ കാലത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തി ഭക്ഷ്യക്ഷാമം ഉണ്ടാവാതിരിക്കാനും എല്ലാവരിലേക്കും ഭക്ഷണമെത്തിക്കാനും നടപടിയെടുത്തു. കോവിഡിെൻറ സമയത്ത് ഭൂരിപക്ഷം സ്ഥാപനങ്ങളും തൊഴിലാളികളുടെ ശമ്പളത്തിൽ കൈവെച്ചപ്പോൾ ഒരു രൂപ പോലും വെട്ടിക്കുറക്കാതെ ശമ്പളം നൽകാനും കഴിഞ്ഞു. ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് മറ്റാരുമറിയാതെ ചെയ്ത സഹായങ്ങൾ എണ്ണമറ്റതാണ്.
ശൈഖ് മുഹമ്മദ് ബിൻ സായിദിെൻറ രക്ഷകർതൃത്വത്തിൽ നടത്തി വരുന്ന ആഗോള മാനുഷിക മുന്നേറ്റമായ റീച്ച് കാമ്പയിനിലും പങ്കാളിയായി. ലോകമെമ്പാടും 200 ദശലക്ഷത്തിലേറെ ആളുകളുടെ നേത്രരോഗം ഇല്ലാതെയാക്കുവാനുള്ള കാമ്പയിനാണിത്. പ്രതിസന്ധിഘട്ടത്തിൽ അറബ് രാജ്യങ്ങളുടെ സാമ്പത്തിക മേഖലക്ക് ചെറുതല്ലാത്ത പിന്തുണ നൽകാനും അദ്ദേഹത്തിന് കഴിഞ്ഞു.
വാണിജ്യമേഖലയിലും സർക്കാറുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട് യൂസുഫലി. അബൂദബി സർക്കാറിെൻറ നിക്ഷേപക സ്ഥാപനമായ എ.ഡി.ക്യൂവുമായി 8000 കോടി രൂപയുടെ കരാറാണ് കഴിഞ്ഞ വർഷം ഒപ്പുവെച്ചത്. ലുലുവിെൻറ ഈജിപ്തിലെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായിരുന്നു കരാർ. ഈ വർഷം യു.എ.ഇയുടെ ഏറ്റവും വലിയ പ്രതീക്ഷയായ ദുെബെ എക്സ്പോയിൽ ലുലുവിെൻറ സാന്നിധ്യമുണ്ടാവും.
1974െൻറ പുതുവർഷപ്പുലരിയിലാണ് യൂസുഫലിയുടെ യു.എ.ഇയിലെ പ്രവാസജീവിതം തുടങ്ങുന്നത്. അന്ന് മുതൽ ഇന്ന് വരെ അബൂദബിയാണ് വീട്. നാടിനേക്കാൾ കൂടുതൽ സമയം ചെലവഴിച്ചത് യു.എ.ഇക്കൊപ്പമായിരുന്നു. '90കളുടെ തുടക്കത്തിലായിരുന്നു ചെറിയൊരു പ്രസ്ഥാനമായി ലുലു തുടങ്ങിയത്. സൂപ്പർമാർക്കറ്റിൽ തുടങ്ങിയ യൂസുഫലി 2000 നവംബറിൽ ആദ്യ ഹൈപ്പർമാർക്കറ്റ് തുറന്നു.രണ്ട് പതിറ്റാണ്ടിെൻറ പ്രയാണം തുടരുേമ്പാൾ ലുലുവിന് 207 ഹൈപ്പർമാർക്കറ്റുകൾ ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുണ്ട്. 58,000ഓളം പേരുടെ അത്താണിയാണ് ഇൗ സ്ഥാപനം. ഇതിൽ 27,000 പേരും നമ്മുടെ സ്വന്തം കേരളത്തിൽ നിന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.