അബൂദബി: രാജമലയിൽ ഉരുൾപൊട്ടിയും കരിപ്പൂരിൽ വിമാനം തകർന്നും മരണപ്പെട്ടവർക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ആദരാഞ്ജലികളർപ്പിച്ചു.
ഇടുക്കി രാജമലയിൽ മണ്ണിടിച്ചിൽ അപകടത്തിെൻറ നടുക്കം മാറും മുൻപേ കരിപ്പൂരിൽ വിമാന ദുരന്തം കൂടി സംഭവിച്ചത് വളരെ ദുഖകരവും വിഷമകരവുമായ കാര്യമാണ്. രണ്ട് അപകടങ്ങളിലും ജീവൻപൊലിഞ്ഞവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നതോടൊപ്പം പ്രവാസികളടക്കമുള്ള കുടുംബങ്ങളുടെ ദുഖത്തിലും പങ്കുചേരുന്നതായും അദ്ദേഹം അനുശോചനക്കുറിപ്പിൽ അറിയിച്ചു.
പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും യൂസഫലി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.