പൊതുപ്രവർത്തനം കടക്കാരനാക്കി; കടം തീർക്കാൻ പ്രവാസിയായി

രണ്ടു പതിറ്റാണ്ട്​ മുമ്പ്​ പഞ്ചായത്ത്​ മെമ്പറുടെ ​കുപ്പായമണിയു​േമ്പാൾ പ്രതിമാസം 750 രൂപയായിരുന്നു പഞ്ചായത്തിൽനിന്ന്​ ലഭിച്ചിരുന്നത്​​. ഒരു പൊതുപ്രവർത്തകനെ സംബന്ധിച്ചിടത്തോളം ഈ തുകകൊണ്ട്​ ഒന്നും ചെയ്യാൻ കഴിയില്ല.ഇൻഷുറൻറസ്​ സ്​ഥാപനത്തിലെ ജോലിയിൽ നിന്ന്​ 40,000 രൂപ പ്രതിമാസം ലഭിച്ചിരുന്ന സമയത്താണ്​ മെമ്പറായത്​. ഇതോടെ, ജോലിയിൽ വേണ്ടത്ര ശ്രദ്ധിക്കാൻ കഴിയാതായി. വരവ്​ കുറയുകയും ചെലവ്​ കൂടുകയും ചെയ്​തതോടെയാണ്​ പ്രവാസത്തെ കുറിച്ച്​ ചിന്തിച്ച്​ തുടങ്ങിയത്​.

ഭരണസമിതിയിൽ ഒരു വർഷം ആകുന്നതിന് മുമ്പുതന്നെ വിസിറ്റിങ്​ വിസയിൽ യു.എ.ഇയിലെത്തി. കേരളത്തിന്​ പുറത്ത്​ മ​റ്റൊരു ലോകമുണ്ടെന്ന്​ തിരിച്ചറിഞ്ഞത്​ ഇവിടെ എത്തിയപ്പോഴാണ്​. പിന്നീട്​ ഇവിടെ ത​െന്ന നിലയുറപ്പിക്കാൻ തീരുമാനിച്ചു. എങ്കിലും നാട്ടിലെ കാര്യങ്ങൾക്ക്​ ഒരു മുടക്കവും വരുത്തിയില്ല. ഇതിനിടെ നാലോ ​അഞ്ചോ തവണ നാട്ടിലെത്തുകയും പഞ്ചായത്ത്​ യോഗങ്ങളിൽ പ​ങ്കെടുക്കുകയും ചെയ്​തിരുന്നു. എങ്കിലും, ഗൾഫിൽ ഇരുന്ന്​ പഞ്ചായത്ത്​ കാര്യങ്ങൾ ചെയ്യുന്നത്​ നാടിനോട്​ ചെയ്യുന്ന അനീതിയാണെന്ന തിരിച്ചറിവിൽ രണ്ടര വയസ്സ്​​ മാത്രമുള്ള മെമ്പർ സ്​ഥാനം ഞാൻ രാജിവെച്ചു. ഇവിടെനിന്നാണ്​ രാജിക്കത്ത്​ നാട്ടിലേക്കയച്ചത്​.

രണ്ടര വർഷത്തിനിടെ രണ്ടര പതിറ്റാണ്ടി​െൻറ അനുഭവങ്ങളാണ്​ എനിക്ക്​ ലഭിച്ചത്​. കെ.എസ്​.യു, യൂത്ത്​ കോൺഗ്രസ്​ എന്നിവ വഴിയാണ്​ രാഷ്​ട്രീയത്തിലേക്കെത്തിയത്​. 1995ൽ വട​ക്കാഞ്ചേരി ​േബ്ലാക്ക്​ പഞ്ചായത്തിലേക്ക്​ മത്സരിച്ചിരുന്നെങ്കിലും നിസ്സാര വോട്ടിന്​ തോൽക്കേണ്ടിവന്നു. ഈ കയ്​പും പേറിയാണ്​ അഞ്ചുവർഷങ്ങൾക്ക്​ ശേഷം മറ്റൊരു തെരഞ്ഞെടുപ്പിനെ നേരിട്ടത്​. എതിരാളി സി.പി.എമ്മി​െൻറ ലോക്കൽ സെക്രട്ടറി ആയിരുന്നതിനാൽ മത്സരം കടുത്തതായിരുന്നു. തെരഞ്ഞെടുപ്പിന്​ മു​േമ്പ പൊതുപ്രവർത്തന രംഗത്ത്​ സജീവമായിരുന്നതിനാൽ നാട്ടുകാർ എന്നെ അംഗീകരിച്ച്​ ഏറ്റെടുത്തു. നാട്ടുകാരുടെ സ്​നേഹം ഏറ്റവുമധികം അറിയാനായത്​ തെരഞ്ഞെടുപ്പ്​ പ്രചാരണ വേളയിലാണ്​. കുടുംബ ശ്രീ യൂനിറ്റുകൾ സജീവമാക്കിയതും പുതിയ റോഡ്​ തെളിച്ചതുമെല്ലാം ഇപ്പോഴും മന്സിൽ മായാതെ കിടക്കുന്നു.

ഇവിടെ എത്തിയിട്ടും തെരഞ്ഞെടുപ്പിൽ നിന്ന്​ പിന്മാറിയിട്ടില്ല. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹി തെരഞ്ഞെടുപ്പിൽ മത്സരിച്ച്​ ജോയൻറ്​ ജനറൽ ​െസക്രട്ടറിയായിരുന്നു. പത്തോളം സംഘടനകളുടെ ഭാരവാഹിയാണിപ്പോൾ. നാട്ടിലായാലും ഗൾഫിലായാലും പൊതുപ്രവർത്തനമില്ലാ​ത്തൊരു ജീവിതത്തെ കുറിച്ച്​ ആലോചിക്കാൻ കഴിയില്ല. ഇത്തവണയും നാട്ടിലെത്തി വോട്ട്​ ചെയ്യണമെന്നാണ്​ ആഗ്രഹം.

എന്നാൽ, നാട്ടിലെ ക്വാറൻറീനാണ്​ പ്രശ്​നം. എന്തിനാണ്​ കേരളത്തിൽ മാത്രം പ്രവാസികൾക്ക്​ ഏഴുദിവസം ക്വാറൻറീൻ. ജനാധിപത്യത്തിൽ എല്ലാവർക്കും വോട്ട്​ ചെയ്യാൻ സൗകര്യമൊരുക്കണം. അതിനാൽ പ്രവാസികൾക്കുള്ള ക്വാറൻറീൻ ഒഴിവാക്കി അവർക്ക്​ വോട്ട്​ ചെയ്യാൻ സൗകര്യമൊരുക്കണം.

വേണം പ്രവാസി മെമ്പർ അസോസിയേഷൻ

കേരളത്തിൽ ഫോർമർ പഞ്ചായത്ത്​ മെ​േമ്പഴ്​സ്​ അസോസിയേഷൻ എന്നൊരു സംഘടനയുണ്ട്​. തദ്ദേശ സ്​ഥാപന മെമ്പർമാരുടെ സംഘടനയാണിത്​. അതി​െൻറ യു.എ.ഇ ഘടകം രൂപവത്​കരിക്കാനുള്ള ശ്രമത്തിലാണ്​ ഞാൻ.

ക്ഷേമനിധി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ഐഡൻറിറ്റി കാർഡുമെല്ലാം ഈ സംഘടന നൽകുന്നുണ്ട്​. പ്രവാസ ലോകത്ത്​ നിരവധി മുൻ മെമ്പർമാരുണ്ടെങ്കിലും പലർക്കും അസോസിയേഷ​െൻറ ഗുണങ്ങൾ അറിയില്ല. മറ്റ്​ മെമ്പർമാരെ ഇതിലേക്ക്​ ചേർക്കാനുള്ള ശ്രമത്തിലാണിപ്പോൾ.

ചന്ദ്രപ്രകാശ്​ ഇടമന
വാർഡ്​: കുണ്ടന്നൂർ
(എരുമപ്പെട്ടി, തൃശൂർ)
വർഷം: 2000-2003
പാർട്ടി: കോൺഗ്രസ്​
ഭൂരിപക്ഷം: 167 വോട്ട്​
ഇപ്പോൾ: യു.എ.ഇയിൽ
ഇൻഷുറൻസ്​ കൺസൽട്ടൻറ്

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.