ദുബൈ: മെഹ്ബൂബെ മില്ലത്ത് ചാരിറ്റബിൾ സെൻറർ യു.എ.ഇ കമ്മിറ്റി സംഘടിപ്പിക്കുന്ന മഹർ സമൂഹ വിവാഹവും ബൈത്തുന്നൂർ വീടുകളുടെ താക്കോൽദാനവും ആംബുലൻസ് സമർപ്പണവും ഏപ്രിൽ 30ന് നീലേശ്വരം പടന്നക്കാട് നടക്കും. പരിപാടി കേരള റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. ഐ.എൻ.എൽ ദേശീയ ജനറൽ സെക്രട്ടറി അഹമ്മദ് ദേവർ കോവിൽ അധ്യക്ഷത വഹിക്കും.
നിർധന യുവതികളുടെ നിക്കാഹിന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ കാർമികത്വം വഹിക്കും. ബൈത്തുന്നൂർ വീടുകളുടെ താക്കോൽദാനം കേരള തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീൽ, കർണാടക സിവിൽ സപ്ലൈസ് മന്ത്രി യു.ടി. ഖാദർ എന്നിവർ നിർവഹിക്കും. െഎ.എൻ.എൽ ദേശീയ പ്രസിഡൻറ് പ്രഫ. മുഹമ്മദ് സുലൈമാൻ ആംബുലൻസ് സമർപ്പണം നടത്തും.
മാധ്യമപ്രവർത്തകൻ റാശിദ് പൂമാടം, സാമൂഹിക പ്രവർത്തകരായ ഇസ്മായിൽ ഹാജി പടന്നക്കാട്, ശരീഫ് മുണ്ടോൾ, സുരേശൻ പടന്നക്കാട്, എം. സുബൈർ എന്നിവരെ ആദരിക്കും.
അഞ്ച് നിർധന യുവതികളുടെ വിവാഹവും നിർധനരായ മൂന്ന് കുടുംബങ്ങൾക്ക് നിർമിച്ച വീടുകളുടെ താക്കോൽ കൈമാറ്റവുമാണ് നടക്കുന്നതെന്ന് മെഹ്ബൂബെ മില്ലത്ത് ചാരിറ്റബിൾ സെൻറർ യു.എ.ഇ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.