അജ്മാന്: നാലരപ്പതിറ്റാണ്ട് പ്രവാസം മതിയാക്കി മഹമൂദ് എന്ന മഹ്മൂദ്ക സ്വന്തം നാടായ മാട്ടൂലിലേക്ക് മടങ്ങുന്നു. 1977ലാണ് കണ്ണൂർ ജില്ലയിലെ മാട്ടൂൽ പഞ്ചായത്തിൽനിന്നുള്ള മഹമൂദ് പ്രവാസ ജീവിതം ആരംഭിക്കുന്നത്. മാട്ടൂലിലെ വിദ്യാഭ്യാസ മേഖലയിൽ സമൂല പരിവർത്തനത്തിന് തുടക്കം കുറിക്കുകയും സ്വന്തമായി സ്കൂൾ സ്ഥാപിക്കുകയും ചെയ്ത പരേതനായ വി.പി.കെ. അബ്ദുല്‍ ഖാദര്‍ മാസ്റ്ററുടെ മകനാണ് മഹമൂദ്. ബോംബെയിൽനിന്നാണ് മഹമൂദ് അബൂദബിയില്‍ ആദ്യമായി വന്നിറങ്ങിയത്. പിതാവിെൻറ അനുജനും കെ.എം.സി.സിയുടെ നേതാവുമായ അബൂദബിയിലെ വി.പി.കെ. അബ്ദുല്ലക്കുഞ്ഞി ജോലി ചെയ്തുവന്ന സ്ഥാപനമാണ് വിസിറ്റ് വിസ നല്‍കിയത്.
ആദ്യ നാലു വർഷം ദുൈബയിൽ ബന്ധുവിെൻറ ടെക്സ്ൈറ്റൽസ് ഷോപ്പിലായിരുന്നു ജോലി. ശേഷം 1982 ആഗസ്റ്റില്‍ എമിറേറ്റ്സ് ട്രാൻസ്പോര്‍ട്ടില്‍ സ്റ്റോര്‍ കീപ്പറായി ജോലിയിൽ പ്രവേശിച്ചു. നീണ്ട 39 വര്‍ഷം ഇതേ സ്ഥാപനത്തില്‍ ജോലി ചെയ്താണ് വിരമിക്കുന്നത്. ഇതിനിടയിൽ, വിവിധ ബ്രാഞ്ചുകളിലായി എട്ടു വർഷം അബൂദബിയിലും ഒരു വർഷം ഷാർജയിലും, 30 വർഷം ദൈദിലുമായിരുന്നു ജോലി ചെയ്തു.
ദൈദ് മലയാളി അസോസിയേഷെൻറ ജനറൽ സെക്രട്ടറി, ട്രഷറർ, വൈസ് പ്രസിഡൻറ് എന്നീ സ്ഥാനങ്ങളിലും വർഷങ്ങളായി നടക്കുന്ന സുന്നി മദ്റസയുടെ സജീവ പ്രവർത്തകനായും ഷാർജയിലെ സാംസ്കാരിക- സേവന രംഗത്തും സജീവമായിരുന്നു. ദൈദ് മലയാളി അസോസിയേഷെൻറ കീഴിൽ പ്രവർത്തിച്ചിരുന്ന ഇന്ത്യൻ കൗൺസിലർ സർവിസിെൻറ ഉത്തരവാദിത്തവും ഇദ്ദേഹത്തിനായിരുന്നു. മഹമൂദ് തുടക്കം മുതൽ ദൈദിലും പരിസര പ്രദേശങ്ങളിലും അറിയപ്പെട്ടിരുന്നത് സ്വന്തം നാടിെൻറ പേരായ മാട്ടൂൽ എന്ന നാമത്തിലായിരുന്നു.
നിലവിൽ ദൈദ് കെ.എം.സി.സി ജനറൽ െസക്രട്ടറിയാണ്. മാട്ടൂൽ പഞ്ചായത്ത് മുൻ പ്രസിഡൻറും കണ്ണൂർ ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡൻറുമായിരുന്ന പരേതനായ കെ.പി. അബ്ദുൽ ഖാദർ മാസ്റ്ററുടെ കൊച്ചു മകളായ നഫീസത്താണ് ഭാര്യ. മുഹ്സിന, ഫാരിസ്, ശഫിന്‍, സാഫര്‍ എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.