ഷാര്‍ജ: സര്‍വകലാശാല പരിപാടിക്ക് മൈലാഞ്ചി അണിഞ്ഞ യുവതിയുടെ കൈകളില്‍ പൊള്ളലേറ്റു. ഷാര്‍ജയിലാണ് സംഭവം. പൊള്ളലേറ്റ യുവതി ആശുപത്രിയില്‍ ചികിത്സ തേടി. ചുവന്ന ഹെന്ന അണിയിക്കാനാണ് യുവതി ആവശ്യപ്പെട്ടത്. എന്നാല്‍ സലൂണിലെ ജീവനക്കാരി കറുത്ത ഹെന്നയാണ് ഉപയോഗിച്ചത്. മാരകമായ ദോഷഫലങ്ങള്‍ ഇതില്‍ അടങ്ങിയതാണ് തെൻറ കൈകള്‍ പൊള്ളാനും അലര്‍ജി വരാനും കാരണമെന്ന് യുവതി വെളിപ്പെടുത്തി.
ഉറക്കം നഷ്ടപ്പെടുകയും ഹൃദയമിടിപ്പില്‍ മാറ്റം വരികയും ചെയ്തതായി ഇവരെ ചിക്ത്സിച്ച ഡോക്ടര്‍മാരും വിധിയെഴുതി. ചൈനയില്‍ നിന്ന് വരുന്ന കറുത്ത ഹെന്നക്ക് ഷാര്‍ജയില്‍ വിലക്കുണ്ടെന്ന് നഗരസഭ പറഞ്ഞു. രാസപദാര്‍ഥങ്ങളുടെ ആധിക്യമാണ് ഇതിന് കാരണം.
യുവതിയുടെ പരാതിയെ തുടര്‍ന്ന് നഗരസഭയിലെ വനിതാ ഉദ്യോഗസ്ഥര്‍ സലൂണുകളില്‍ പരിശോധന നടത്തി. വീഴ്ച്ചകള്‍ കണ്ടത്തെിയാല്‍ 2000 ദിര്‍ഹമാണ് കുറഞ്ഞപിഴ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.