ദുബൈ: മാള മഹല്ല് യു.എ.ഇ ചാപ്റ്റർ 30ാം വാർഷികസമ്മേളനം നടത്തി. മഹല്ല് ജനറൽ സെക്രട്ടറി എ.എ. അബ്ദുന്നാസർ ഉദ്ഘാടനം ചെയ്തു. മഹല്ല് ഇമാം സുബൈർ മന്നാനി, അസ്സൈനാർ അടിമാലി എന്നിവർ സംസാരിച്ചു. മഹല്ല് വൈസ് പ്രസിഡന്റ് മുഹമ്മദ് സഗീർ, കെ.എം.സി.സി കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡന്റ് സത്താർ മാമ്പ്ര എന്നിവർ സംസാരിച്ചു. അഡ്വ. മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു.
അനസ് മാള സ്വാഗതവും ഹബീബ് വലിയപറമ്പ് ഖിറാഅത്തും നടത്തി. കലാകാരൻ സൈദ് ഷാഫിയുടെ ചിത്ര പ്രദർശനം ഉണ്ടായിരുന്നു. വിവിധ മത്സരങ്ങളിൽ ജേതാക്കളായവർക്ക് നദീം, അസ്കർ അലി, ഫൈസൽ ഇസ്മാഈൽ, ശാഹുൽ ഹമീദ്, ഡോ. ഹസീന ബീഗം, സാദിഖ് ഇസ്മാഈൽ, മുഹമ്മദ് റാഫി, വി.എസ്. അൻവർ, റാഫി വടമ, ഷാജി ആലങ്ങാട്ട് എന്നിവർ സമ്മാനം വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.