മലബാർ ഗോൾഡ്​ ആൻഡ്​ ഡയമണ്ട്സി​െൻറ ഹസ്രത്ഗഞ്ച് ഷോറൂം ഉദ്​ഘാടനം ചെയ്യുന്നു 

മലബാർ ഗോൾഡ്​ ആൻഡ്​ ഡയമണ്ട്സ് ഇന്ത്യയിൽ രണ്ടു​ പുതിയ ഷോറൂമുകൾ തുറന്നു

ദുബൈ: മലബാർ ഗോൾഡ്​ ആൻഡ്​ ഡയമണ്ട്സി​െൻറ രണ്ട് പുതിയ ഷോറൂമുകൾ ഇന്ത്യയിൽ തുറന്നു.ചെന്നൈയിലെ എക്​സ്​പ്രസ് അവന്യൂ മാളിലും ലഖ്​​നോവിലെ ഹസ്രത്ഗഞ്ചിലുമാണ്​ പ്രവർത്തനമാരംഭിച്ചത്​.

ഇന്ത്യയിലുടനീളം 40, അന്താരാഷ്​ട്ര തലത്തിൽ 16 ഷോറൂമുകൾ ആരംഭിക്കാനുള്ള വിപുലീകരണ പദ്ധതിയുടെ ഭാഗമാണിത്. പ്രമുഖ ഷോപ്പിങ്​ കേന്ദ്രമായ എക്​സ്​പ്രസ് അവന്യൂ മാളിലാണ് ചെന്നൈയിലെ പുതിയ ഷോറൂം.

ചെന്നൈ നഗരത്തിലെ നാലാമത്തെയും തമിഴ്​നാട്ടിലെ 17ാമത്തെയും ഷോറൂമാണിത്. ലഖ്​​നോവിലെ രണ്ടാമത്തെ മലബാർ ഷോറൂമുമാണ് ഹസ്രത്ഗഞ്ചിലേത്​. ഉത്തർപ്രദേശിലെ ഗ്രൂപ്പി​െൻറ അഞ്ചാമത്തെ ഷോറൂം കൂടിയാണിത്. പുതിയ രണ്ട് ഷോറൂമുകളുടെയും വെർച്വൽ ഉദ്ഘാടനം മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ് നിർവഹിച്ചു.

മലബാർ ഗ്രൂപ് കോചെയർമാൻ ഡോ. പി.എ. ഇബ്രാഹിം ഹാജി, മലബാർ ഗ്രൂപ് വൈസ് ചെയർമാൻ കെ.പി. അബ്​ദുൽസലാം, ഇന്ത്യ ഓപറേഷൻസ്​ മാനേജിങ്​ ഡയറക്​ടർ ഒ. ആഷർ, ഇൻറർനാഷനൽ ഓപറേഷൻസ്​ മാനേജിങ്​ ഡയറക്​ടർ ഷംലാൽ അഹമ്മദ്, മാനേജ്മെൻറ്​ ടീം അംഗങ്ങൾ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങുകളിൽ പങ്കാളികളായി. ഹസ്രത്ഗഞ്ച് ഷോറൂം ചടങ്ങിൽ മുഖ്യാതിഥിയായെത്തിയ ഉത്തർപ്രദേശ് നിയമ, നീതി മന്ത്രി ബ്രജേഷ് പഥക് ഉപഭോക്താക്കൾക്കായി തുറന്നുകൊടുത്തു.

Tags:    
News Summary - Malabar Gold and Diamonds has opened two new showrooms in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.