മലബാര്‍ ഗ്രൂപ് ചെയര്‍മാന്‍ എം.പി. അഹമ്മദ് നാസ്​ഡാക് ദുബൈ മാര്‍ക്കറ്റി​െൻറ പ്രവര്‍ത്തനത്തിന് പരമ്പരാഗത ചടങ്ങായ മണിമുഴക്കി തുടക്കം കുറിക്കുന്നു 

ദുബൈ അന്താരാഷ്​ട്ര ഫിനാന്‍ഷ്യല്‍ സെൻററില്‍ രജിസ്​റ്റര്‍ ചെയ്​ത്​ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്

ദുബൈ: മലബാര്‍ ഗോള്‍ഡ് ആൻഡ്​ ഡയമണ്ട്‌സി​െൻറ അന്താരാഷ്​ട്ര നിക്ഷേപക വിഭാഗമായ മലബാര്‍ ഇന്‍വെസ്​റ്റ്​മെൻറ്​സ് ദുബൈ അന്താരാഷ്​ട്ര ഫിനാന്‍ഷ്യല്‍ സെൻററിലേക്ക് (ഡി.ഐ.എഫ്‌.സി) കമ്പനിയുടെ പ്രവര്‍ത്തനം മാറ്റി. കമ്പനിയുടെ അന്താരാഷ്​ട്ര ഓപറേഷന്‍സ് ഓഹരികള്‍ നാസ്​ഡാക് ദുബൈയിലെ സെന്‍ട്രല്‍ സെക്യൂരിറ്റീസ് ഡിപോസിറ്ററിയില്‍ (സി.എസ്​.ഡി) രജിസ്​റ്റര്‍ ചെയ്​തു. നിക്ഷേപകരുമായുള്ള മലബാറി​െൻറ ബന്ധം ശക്തിപ്പെടുത്താനുള്ള സുപ്രധാന നടപടിയാണിത്, ഒപ്പം ഓഹരിയുമായി ബന്ധപ്പെട്ട കോര്‍പറേറ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി കമ്പനിക്ക് സുതാര്യവും മികച്ച രീതിയില്‍ നിയന്ത്രിതവും കാര്യക്ഷമവും സുരക്ഷിതവുമായ മാര്‍ഗവും ഇത് ഒരുക്കും.

മലബാര്‍ ഗ്രൂപ് ചെയര്‍മാന്‍ എം.പി. അഹമ്മദ് നാസ്​ഡാക് ദുബൈ മാര്‍ക്കറ്റി​െൻറ പ്രവര്‍ത്തനത്തിന് പരമ്പരാഗത ചടങ്ങായ മണിമുഴക്കി തുടക്കംകുറിച്ചു. ദുബൈ അന്താരാഷ്​ട്ര ഫിനാന്‍ഷ്യല്‍ സെൻറര്‍ ഗവര്‍ണറും ദുബൈ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് ചെയര്‍മാനുമായ എസ്സ കാസിം, മലബാര്‍ ഗ്രൂപ് കോ-ചെയര്‍മാന്‍ ഡോ. പി.എ. ഇബ്രാഹിം ഹാജി, നാസ്​ഡാക്ക് ദുബൈ സി.ഇ.ഒയും ഡി.എഫ്.എം ഡെപ്യൂട്ടി സി.ഇ.ഒയുമായ ഹമീദ് അലി എന്നിവരെക്കൂടാതെ ഇരു സ്ഥാപനങ്ങളിലും നിന്നുമുള്ള മറ്റ് ഉന്നത വ്യക്തിത്വങ്ങളും ചടങ്ങിൽ പങ്കെടുത്തു.

എമിറേറ്റ്‌സ് ഇ.എൻ.ബി.ഡി സെക്യൂരിറ്റീസ് പോലുള്ള ബ്രോക്കറേജ് കമ്പനികള്‍ വഴി ഡയറക്​ടര്‍ ബോര്‍ഡി​െൻറ അംഗീകാരത്തോടെ മുന്നൂറിലധികം അന്താരാഷ്​ട്ര ഓപറേഷന്‍സ് ഓഹരി ഉടമകള്‍ക്ക് ഓഹരികള്‍ വാങ്ങാനും വില്‍ക്കാനും കഴിയുന്ന സ്വകാര്യ വിപണിയിലേക്കാണ് ഗ്രൂപ് കടന്നത്.

മലബാറി​െൻറ ഇൻറര്‍നാഷനല്‍ ഓപറേഷന്‍സിലെ എല്ലാ ഷെയറുകളുടെയും ഉടമസ്ഥാവകാശ കൈമാറ്റം നാസ്​ഡാക് ദുബൈയിലെ സെന്‍ട്രല്‍ സെക്യൂരിറ്റീസ് ഡിപോസിറ്ററിയിലൂടെ സുരക്ഷിതമായി നടക്കും. അതേസമയം വ്യാപാരം എക്‌സ്‌ചേഞ്ചിലൂടെ അല്ലാതെ നടക്കുകയും കമ്പനി സ്വകാര്യ ഉടമസ്ഥതയില്‍ തുടരുകയും ചെയ്യും.

മലബാര്‍ ഗോള്‍ഡ് ആൻഡ്​ ഡയമണ്ട്‌സ് ആഗോള തലത്തില്‍ വളരുമ്പോള്‍, സുതാര്യത, ചട്ടങ്ങള്‍ എന്നീ തലങ്ങളില്‍ വിധേയപ്പെട്ട്​ പ്രവര്‍ത്തിക്കുന്ന അന്താരാഷ്​ട്ര നിലവാരമുള്ള ദുബൈ അന്താരാഷ്​ട്ര ഫിനാന്‍ഷ്യല്‍ സെൻറര്‍ പോലുള്ള അധികാരപരിധിയിലാണ് ഹോള്‍ഡിങ്​ കമ്പനി പ്രവര്‍ത്തിക്കേണ്ടതെന്ന്​ മലബാര്‍ ഗ്രൂപ് ചെയര്‍മാന്‍ എം.പി. അഹമ്മദ് പറഞ്ഞു. രജിസ്ട്രാര്‍ ഓഫ് ഷെയേഴ്​സ്​ ആയി നാസ്​ഡാക് ദുബൈ പോലുള്ള സ്വതന്ത്ര റെഗുലേറ്ററി അതോറിറ്റിയുടെ ആവശ്യകത ഡയറക്​ടര്‍ ബോര്‍ഡ് തിരിച്ചറിയുകയും അത് അംഗീകരിക്കുകയും ചെയ്​തുവെന്നും എം.പി. അഹമ്മദ് വ്യക്തമാക്കി. നാസ്​ഡാക് ദുബൈ പ്രൈവറ്റ് മാര്‍ക്കറ്റില്‍ ചേർന്നതിന് മലബാറിനോട് നന്ദി പറയുന്നതായി നാസ്​ഡാക് ദുബൈ സി.ഇ.ഒയും ഡി.എഫ്.എം ഡെപ്യൂട്ടി സി.ഇ.ഒയുമായ ഹമേദ് അലി പറഞ്ഞു.

Tags:    
News Summary - Malabar Gold and Diamonds registered with the Dubai International Financial Center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-18 03:37 GMT