അബൂദബി: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്‍റെ അബൂദബിയിലെ ഏറ്റവും വലിയ ഷോറൂം മുസഫ്ഫയിലെ മസ്യദ് മാളില്‍ തുറന്നു. അബൂദബി ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി വൈസ് ചെയര്‍മാനും ലുലു ഗ്രൂപ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലി ഉദ്ഘാടനം നിര്‍വഹിച്ചു. മലബാര്‍ ഗ്രൂപ് വൈസ് ചെയര്‍മാന്‍ കെ.പി. അബ്ദുല്‍ സലാം, ഇന്‍റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹ്മദ്, ലുലു ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ എം.എ. അഷ്റഫ് അലി, മലബാര്‍ ഗ്രൂപ് സീനിയര്‍ ഡയറക്ടര്‍ സി. മായന്‍കുട്ടി തുടങ്ങിയവർ പങ്കെടുത്തു.
5000 ചതുരശ്ര അടിയിലധികം വിസ്തീര്‍ണമുള്ള മസ്യദ് മാളിലെ പുതിയ ഷോറൂം, മലബാര്‍ ഗോള്‍ഡിന്‍റെ അബൂദബിയിലെ 12ാമത്തെയും എമിറേറ്റിലെ ഏറ്റവും വലിയ ഷോറൂമുമാണ്. സ്വര്‍ണം, വജ്രം, അമൂല്യരത്നങ്ങള്‍ എന്നിവയില്‍ രൂപകല്‍പനചെയ്ത പരമ്പരാഗത, ആധുനിക ആഭരണങ്ങള്‍, ഡെയ്ലി വെയര്‍ ആഭരണങ്ങള്‍ എന്നിവയുള്‍പ്പെടുന്നു. അബൂദബിയിലെ ഉപഭോക്താക്കള്‍ക്ക് വൈവിധ്യമാര്‍ന്ന ആഭരണ ശേഖരങ്ങള്‍ ലഭ്യമാക്കുന്ന വണ്‍ സ്റ്റോപ് ഷോപ്പിങ് ഡെസ്റ്റിനേഷന്‍ എന്ന നിലയില്‍ 20ലധികം രാജ്യങ്ങളില്‍നിന്ന് രൂപകല്‍പന ചെയ്ത 30,000ത്തിലധികം ജ്വല്ലറി ഡിസൈനുകള്‍ പുതിയ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ടെന്ന് മലബാര്‍ ഗോള്‍ഡ് ഇന്‍റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹ്മദ് പറഞ്ഞു.
വിശാലമായ ലോഞ്ചും കസ്റ്റമൈസ്ഡ് ജ്വല്ലറി ഡിസൈന്‍ സൗകര്യവും ഉള്‍പ്പെടെയുള്ള സംവിധാനങ്ങളോടെ കൂടുതല്‍ മികച്ച ഷോപ്പിങ് അനുഭവം സമ്മാനിക്കാന്‍ പുതിയ ഷോറൂമിനാവുമെന്നും ഷംലാല്‍ അഹ്മദ് വ്യക്തമാക്കി. കസ്റ്റമൈസ്ഡ് ജ്വല്ലറി ഡിസൈനിങ്ങിനുള്ള പ്രത്യേക സൗകര്യം പുതിയ ഷോറൂമില്‍ ലഭ്യമാണ്. പ്രഫഷനല്‍ ജ്വല്ലറി ഡിസൈനര്‍മാരുടെയും കരകൗശല വിദഗ്ധരുടെയും സഹായത്തോടെ ഉപഭോക്താക്കള്‍ക്ക് ന്യായമായ നിരക്കില്‍ പ്രിയപ്പെട്ട ആഭരണങ്ങളുടെ രൂപകല്‍പന പൂര്‍ത്തിയാക്കാനാവും. ഉപഭോക്താക്കള്‍ക്ക് മികച്ച ഷോപ്പിങ് അനുഭവം ലഭ്യമാക്കുന്നതിന്‍റെ ഭാഗമായി ആഡംബര ലോഞ്ചും പുതിയ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്. സ്വർണ വിലക്കയറ്റത്തിൽനിന്ന് രക്ഷപ്പെടാൻ 10 ശതമാനം മുൻകൂർ തുക നൽകി ബുക്ക് ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.