ദുബൈ: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് പൂണെയിലെ വാക്കഡില് പുതിയ ഷോറൂം ആരംഭിച്ചു. ഫീനിക്സ് മാള്‍ ഓഫ് ദ മില്ലേനിയത്തിലാണ് പുതിയ ഷോറൂം. ഇതോടെ പുണെയിലെ മലബാര്‍ ഗോൾഡിന്റെ റീട്ടെയില്‍ ഷോറൂമുകളുടെ എണ്ണം ഏഴായി ഉയര്‍ന്നു.
ചിഞ്ച്വാഡ് നിയോജക മണ്ഡലത്തിലെ എം.എല്‍.എ അശ്വിനി ജഗ്താപ് പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു. മലബാര്‍ ഗോള്‍ഡ് റീജിനല്‍ ഹെഡ് (വെസ്റ്റ് സോണ്‍) ഫന്‍സീം അഹമ്മദ്, മറ്റ് മാനേജ്മെന്റ് ടീം അംഗങ്ങള്‍, വിശിഷ്ട വ്യക്തികള്‍, ഉപഭോക്താക്കള്‍, അഭ്യുദയകാംക്ഷികള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. 2000 ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന വാക്കഡ് ഷോറൂമില്‍, സ്വർണം, വജ്രം, അമൂല്യ രത്നാഭരണങ്ങള്‍, പ്ലാറ്റിനം എന്നിവയിലുള്ള ബ്രൈഡല്‍, പരമ്പരാഗത, സമകാലിക, ലൈറ്റ് വെയിറ്റ് ആഭരണങ്ങളുടെ വിപുലമായ ഒരു നിര വാഗ്ദാനം ചെയ്യുന്നു. മൈന്‍ ഡയമണ്ട് ആഭരണങ്ങള്‍, ഇറ അണ്‍കട്ട് ഡയമണ്ട് ആഭരണങ്ങള്‍, ഡിവൈന്‍- ഇന്ത്യന്‍ ഹെറിറ്റേജ് ജ്വല്ലറികള്‍, എത്നിക്സ് -ഹാൻഡിക്രാഫ്റ്റഡ് ആഭരണ ശേഖരം എന്നിവയുള്‍പ്പെടെ മലബാര്‍ ഗോള്‍ഡ് ഡയമണ്ട്സിന്റെ ജനപ്രിയ ഉപബ്രാന്ഡുകളില്നിന്നുള്ള ആഭരണങ്ങളും ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്.
സോള്‍ ലൈഫ് സ്റ്റൈല്‍ ജ്വല്ലറിയും വിരാസ് പോള്‍ക്കി ജ്വല്ലറി ശേഖരവും പുതിയ ഷോറൂമില്‍ ഉപഭോക്താക്കള്‍ക്കായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു. സമാനതകളില്ലാത്ത ഡിസൈനുകളുടെ വൈവിധ്യത്തിനു പുറമെ, ഉപഭോക്താക്കള്‍ക്ക് ലോകോത്തര ഷോപ്പിങ് അനുഭവവും പുതിയ ഷോറൂം വാഗ്ദാനം ചെയ്യുന്നു. വാക്കഡില് പുതിയ ഷോറൂം ആരംഭിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് മലബാര്‍ ഗ്രൂപ് ചെയര്മാന് എം.പി. അഹമ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.