മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സി​ന്റെ കാ​ന​ഡ​യി​ലെ ആ​ദ്യ ഷോ​റൂം ഒ​ന്റാ​രി​യോ അ​സോ​സി​യേ​റ്റ് മി​നി​സ്റ്റ​ര്‍ ഓ​ഫ് ബി​സി​ന​സ് നി​ന ടാം​ഗ്രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മ​ല​ബാ​ര്‍ ഗോ​ള്‍ഡ് കാ​ന​ഡ​യി​ൽ ഷോ​റൂം ആ​രം​ഭി​ച്ചു

ദു​ബൈ: മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സി​ന്റെ കാ​ന​ഡ​യി​ലെ ആ​ദ്യ ഷോ​റൂം ഗ്രേ​റ്റ​ര്‍ ടൊ​റ​ന്റോ ഏ​രി​യ​യി​ല്‍ സ്ഥി​തി​ചെ​യ്യു​ന്ന മി​സ്സി​സാ​ഗ​യി​ലെ ഹാ​ര്‍ട്ട്ലാ​ന്‍ഡ് ടൗ​ണ്‍ സെ​ന്റ​റി​ല്‍ തു​റ​ന്നു. കാ​ന​ഡ​യി​ല്‍ പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ അ​ന്താ​രാ​ഷ്ട്ര ജ്വ​ല്ല​റി റീ​ട്ടെ​യി​ല​റാ​ണ് മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സ്. ഗ്രൂ​പ്പി​ന്‍റെ ആ​ഗോ​ള പ്ര​വ​ര്‍ത്ത​ന ഭൂ​പ​ട​ത്തി​ലെ 12ാമ​ത്തെ രാ​ജ്യ​വും വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ര​ണ്ടാ​മ​ത്തെ രാ​ജ്യ​വു​മാ​ണ്​ കാ​ന​ഡ.

മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സ് ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ ഓ​പ​റേ​ഷ​ന്‍സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ഷം​ലാ​ല്‍ അ​ഹ​മ്മ​ദി​ന്റെ സാ​ന്നി​ധ്യ​ത്തി​ല്‍ ഒ​ന്റാ​രി​യോ​യു​ടെ അ​സോ​സി​യേ​റ്റ് മി​നി​സ്റ്റ​ര്‍ ഓ​ഫ് ബി​സി​ന​സ്, നി​ന ടാം​ഗ്രി ഷോ​റൂ​മി​ന്റെ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു. മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സ് ഡ​യ​റ​ക്ട​ര്‍ ഓ​ഫ് ഫി​നാ​ന്‍സ് ആ​ൻ​ഡ് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ സി.​എം.​സി. അ​മീ​ര്‍, നോ​ര്‍ത്ത് അ​മേ​രി​ക്ക റീ​ജ​ന​ല്‍ ഹെ​ഡ് ജോ​സ​ഫ് ഈ​പ്പ​ന്‍, മാ​നേ​ജ്‌​മെ​ന്റ് ടീം ​അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ല്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

കാ​ന​ഡ​യി​ലെ ആ​ദ്യ ഷോ​റൂം തു​റ​ക്കു​ന്ന​തി​ല്‍ ഏ​റെ അ​ഭി​മാ​ന​വും സ​ന്തോ​ഷ​വു​മു​ണ്ടെ​ന്ന് മ​ല​ബാ​ര്‍ ഗ്രൂ​പ് ചെ​യ​ര്‍മാ​ന്‍ എം.​പി. അ​ഹ​മ്മ​ദ് പ​റ​ഞ്ഞു.

കാ​ന​ഡ​യി​ലെ പു​തി​യ ഷോ​റൂ​മും യു.​എ​സി​ലെ നി​ല​വി​ലു​ള്ള ഷോ​റൂ​മു​ക​ളും വ​ട​ക്കേ അ​മേ​രി​ക്ക​ന്‍ മേ​ഖ​ല​യി​ലെ ഭാ​വി സം​രം​ഭ​ങ്ങ​ള്‍ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ല്‍ നി​ര്‍ണാ​യ​ക പ​ങ്ക് വ​ഹി​ക്കു​മെ​ന്ന്​ മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സ് ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ ഓ​പ​റേ​ഷ​ന്‍സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ഷം​ലാ​ല്‍ അ​ഹ​മ്മ​ദ് പ​റ​ഞ്ഞു. മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സി​ന് ഇ​തൊ​രു ച​രി​ത്ര​നി​മി​ഷ​മാ​ണെ​ന്ന് മ​ല​ബാ​ര്‍ ഗ്രൂ​പ് വൈ​സ് ചെ​യ​ര്‍മാ​ന്‍ കെ.​പി. അ​ബ്ദു​ല്‍ സ​ലാം പ​റ​ഞ്ഞു.

Tags:    
News Summary - Malabar Gold opens showroom in Canada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.