ദുബൈ: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആഗോള വിപുലീകരണ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ ആറ് പുതിയ ഷോറൂമുകൾ കൂടി ആരംഭിച്ചു. ഉത്തർ പ്രദേശ്, കർണാടക, ഡൽഹി, പശ്ചിമ ബംഗാൾ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് ഷോറൂമുകൾ ആരംഭിച്ചത്.
മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ് വെർച്വർ ലോഞ്ച് നിർവഹിച്ച ശേഷം ഉത്തർ പ്രദേശിലെ ഗോരഖ്പൂർ നഗരത്തിലെ പുതിയ ഷോറൂമിന്റെ ഔദ്യോഗിക ഉദ്ഘാടനം ഗോരഖ്പൂർ മേയർ മംഗളേഷ് കുമാർ ശ്രീവാസ്തവ നിർവഹിച്ചു.
കർണാടകയിലെ ബംഗളൂരു ഹെസരഘട്ട റോഡിൽ സ്ഥിതി ചെയ്യുന്ന ഷോറൂം പ്രശസ്ത നടിയും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ബ്രാൻഡ് അംബാസഡറുമായ ശ്രീനിധി ഷെട്ടിയും കർണാടക നിയമസഭാംഗം എസ്. മുനിരാജും ചേർന്ന് ഉദ്ഘാടനം ചെയ്തു.
ഡൽഹിയിലെ ജനക്പുരിയിലെ ഷോറൂം ഡൽഹിയിൽ നിന്നുള്ള നിയമസഭാംഗം രാജേഷ് ഋഷി ഉദ്ഘാടനം ചെയ്തു. മീററ്റിൽ നിന്നുള്ള നിയമസഭാംഗം അമിത് അഗർ വാലിൻ യു.പിയിലെ മീററ്റിലെ ഷോറൂം ഉദ്ഘാടനം ചെയ്തു.
പശ്ചിമബംഗാളിലെ സിലിഗുരിയിലെ ഷോറൂം സിലിഗുരി മേയർ ഗൗതം ദേബും ഡെപ്യൂട്ടി മേയർ രഞ്ജൻ സർക്കാറും ചേർന്ന് ഉദ്ഘാടനം ചെയ്തു. രാജസ്ഥാനിലെ ജയ്പുരിലെ ഷോറൂം ജയ്പുർ പാർലമെന്റ് അംഗം മഞ്ജു ശർമ ഉദ്ഘാടനം ചെയ്തു.
മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇന്ത്യ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഒ. ആഷര്‍, മലബാർ ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ വി.എസ്. ഷാരിജ്, റീട്ടെയില്‍ ഓപറേഷന്‍സ് ഹെഡ് പി.കെ. സിറാജ്, റീജനൽ ഹെഡുമാരായ എന്‍.കെ. ജിഷാദ്, ഫിൽസർ ബാബു, സോണൽ ഹെഡ് തഹസിൽ അഹമ്മദ് എന്നിവർ വിവിധയിടങ്ങളിലെ ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.