ദുബൈ: റമദാനിൽ സി.എസ്.ആർ പ്രവർത്തനങ്ങൾക്കായി 1.5 ദശലക്ഷം ദിർഹം നീക്കിവെച്ച് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്. ജി.സി.സിയിലെയും ഫാർ ഈസ്റ്റിലെയും വിവിധ എംബസികൾ, അസോസിയേഷനുകൾ, സമാന മനസ്കരായ സംഘടനകൾ എന്നിവയുമായി സഹകരിച്ചാണ് ഇഫ്താർ മീൽസും ഭക്ഷ്യകിറ്റുകളും നൽകുക. വിവിധ കമ്പനികളിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്കും കുടുംബങ്ങൾക്കും ഭക്ഷ്യ കിറ്റുകളും ഇഫ്താർ മീൽസും വിതരണം ചെയ്യും.1993ൽ സ്ഥാപിതമായതുമുതൽ സി.എസ്.ആർ പ്രവർത്തനങ്ങൾ തങ്ങളുടെ പ്രധാന മൂല്യമായി തുടരുന്നതായി മലബാർ ഗ്രൂപ് വൈസ് ചെയർമാൻ കെ.പി. അബ്ദുൽ സലാം പറഞ്ഞു.
ഞങ്ങൾ പ്രവർത്തിക്കുന്ന മേഖലകളിലും പരിസരങ്ങളിലുമുള്ള സമൂഹങ്ങളിൽ മാറ്റം കൊണ്ടുവരാനും അർഹരെ സഹായിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മറ്റു സംഘടനകൾക്ക് പ്രചോദനമേകാനും ലക്ഷ്യമിടുന്നതായും അദ്ദേഹം വ്യക്തമാക്കി. റമദാനിൽ ഇഫ്താർ പൊതികളും ഭക്ഷ്യ കിറ്റുകളുമാണ് വിതരണം ചെയ്യുന്നത്. യു.എ.ഇയിൽ ജബൽ അലി, സോനാപുർ, സജ്ജ വ്യാവസായിക മേഖലകളിലെ വിവിധ ലേബർ ക്യാമ്പുകളിൽ ഇഫ്താർ ഭക്ഷണം വിതരണം ചെയ്യും. അജ്മാനിൽ താമസിക്കുന്ന നിരവധി നിർധന കുടുംബങ്ങൾ, ജോലി നഷ്ടപ്പെട്ട വ്യക്തികൾ, സന്ദർശന വിസയിലുള്ളവർ തുടങ്ങിയവർക്കും ഇഫ്താർ ഭക്ഷണ പൊതികളെത്തിക്കും. സി.ഡി.എ, യു.എ.ഇ ഫുഡ് ബാങ്ക്, ദുബൈ പൊലീസ്, എം.എസ്.എസ്, അക്കാഫ്, കെ.എം.സി.സി എന്നിവയുമായി സഹകരിച്ചും മലബാർ ഗോൾഡിെൻറ ഉപഭോക്താക്കൾ നിർദേശിക്കുന്ന പേരുകൾ പരിഗണിച്ചുമായിരിക്കും അന്നദാന യജ്ഞം.
റമദാനിെൻറ ചൈതന്യം നമുക്ക് ചുറ്റുമുള്ളവരുടെ ജീവിതത്തിൽ സ്വാധീനം ചെലുത്താൻ പ്രേരിപ്പിക്കുന്നതിനൊപ്പം മാനുഷിക മൂല്യങ്ങൾ പ്രാവർത്തികമാക്കുവാനുള്ള അധിക അവസരവും നൽകുന്നതായി ഇന്റർനാഷനൽ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ഷംലാൽ അഹമ്മദ് പറഞ്ഞു. സമൂഹത്തിൽ നന്മനിറഞ്ഞ മാറ്റങ്ങൾ സൃഷ്ടിക്കുന്നത് തുടരാൻ സാധിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും ഷംലാൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.