ദുബൈ: ആഗോളതലത്തിൽ 10 പുതിയ ഷോറൂമുകൾ കൂടി തുറക്കാൻ ഒരുങ്ങി മലബാൾ ഗോൾഡ് ആൻഡ് ഡയമണ്ട്സ്. 13 രാജ്യങ്ങളിലായി 340 ഷോറൂമുകൾ കമ്പനിക്കുണ്ട്. പുതിയ ഷോറൂമുകൾ തുറക്കുന്നതോടെ അടുത്ത മാർച്ചോടെ ആകെ ഷോറൂമുകളുടെ എണ്ണം 350 ആകും. മഹാരാഷ്ട്രയിലെ ലത്തൂര്‍, സതാര, നാഗ്പുര്‍, കര്‍ണാടകയിലെ കോലാര്‍, വൈറ്റ്ഫീല്‍ഡ്, രാജസ്ഥാനിലെ ജയ്പുര്‍, ഡല്‍ഹിയിലെ ചാന്ദ്നി ചൗക്ക്, ആന്ധ്രപ്രദേശിലെ വനസ്ഥാലിപുരം, പഞ്ചാബിലെ പട്യാല, പുതുച്ചേരി എന്നിവിടങ്ങളിലാണ് പുതിയ ഷോറൂമുകള്‍ തുടങ്ങുന്നത്. ഇതില്‍ എട്ട് പുതിയ ഷോറൂമുകള്‍ മലബാറിന് നിലവില്‍ ഷോറൂമുകളുള്ള പ്രദേശങ്ങളില്‍ തന്നെയാണ് ആരംഭിക്കുന്നത്. രാജസ്ഥാനിലെയും പുതുച്ചേരിയിലെയും പുതിയ ഷോറൂമുകള്‍ ഈ സംസ്ഥാനങ്ങളിലേക്കുള്ള ബ്രാന്‍ഡിന്റെ ആദ്യ പ്രവേശനമാണ്. ഓരോ പുതിയ ഷോറൂം തുറക്കുമ്പോഴും ലോകത്തിലെ നമ്പര്‍ വണ്‍ ജ്വല്ലറി ബ്രാന്‍ഡ് ആവുകയെന്ന ലക്ഷ്യത്തിലേക്ക് ഒരു ചുവടുകൂടി വെക്കുകയാണെന്ന് മലബാര്‍ ഗ്രൂപ് ചെയര്മാന് എം.പി. അഹമ്മദ് പറഞ്ഞു. അടുത്തിടെ ഡിലോയ്റ്റ് പ്രസിദ്ധീകരിച്ച ഗ്ലോബൽ പവർസ് ഓഫ് ലക്ഷ്വറി റിപ്പോർട്ടിലെ 19ാം സ്ഥാനം മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് നേടിയിരുന്നു. നിലവിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള വിവിധ ഭാഷകൾ സംസാരിക്കുന്ന 22,000 ത്തോളം ജീവനക്കാരാണ് മലബാർ ഗ്രൂപ്പിന് കീഴിൽ ജോലി ചെയ്യുന്നത്. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ജീവനക്കാരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് ഉയർത്താനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.