ദുബൈ: സ്വർണ നാണയങ്ങൾ സമ്മാനമായി ലഭിക്കുന്ന 'ഗോൾഡ് പ്രോമിസ്' പ്രമോഷനുമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്. മേയ് മൂന്നുവരെ നീണ്ടുനിൽക്കും.
5000 ദിർഹമിന്റെ വജ്രാഭരണങ്ങളും അമൂല്യ രത്നാഭരണങ്ങളും വാങ്ങുമ്പോള്‍ ഒരു ഗ്രാം സ്വര്‍ണ നാണയം സൗജന്യമായി നേടാൻ കഴിയും. 3000 ദിര്‍ഹമിന്റെ വജ്രാഭരണങ്ങളും അമൂല്യ രത്നാഭരണങ്ങളും വാങ്ങുമ്പോള്‍ 1/2 ഗ്രാം സ്വര്‍ണ നാണയം സൗജന്യമായി നേടാനും ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്.
സ്വർണാഭരണങ്ങള്‍, വജ്രാഭരണങ്ങള്‍, അമൂല്യ രത്നാഭരണങ്ങള്‍ എന്നിവയില്‍ ഏറ്റവും ആകര്‍ഷകവും സവിശേഷവുമായ ട്രെന്‍ഡുകള്‍ ഉള്‍ക്കൊള്ളുന്ന ഫെസ്റ്റിവല്‍ ജ്വല്ലറി ശേഖരവും മലബാര്‍ പുറത്തിറക്കി.
വിവിധ ദേശങ്ങളിലെ എല്ലാ പ്രായത്തിലുമുള്ള ആഭരണ പ്രേമികളെ ആകര്‍ഷിക്കുന്ന സവിശേഷതകളേറെയുള്ളതും മികച്ച വിലയില്‍ ലഭിക്കുന്നതുമായ 'ഫെസ്റ്റിവ് ജ്വല്ലറി' ശേഖരം സ്റ്റൈലിഷ് ഡിസൈനുകളുടെ ഒരു നിരതന്നെ അവതരിപ്പിക്കുന്നു. ഇറ-അണ്‍കട്ട് ഡയമണ്ട് ജ്വല്ലറി, പ്രെഷ്യ- ജെം ജ്വല്ലറി, ഡിവൈന്‍ - ഇന്ത്യന്‍ ഹെറിറ്റേജ് ജ്വല്ലറി, എത്നിക്സ് - ഹാന്‍ഡ്ക്രാഫ്റ്റ്ഡ് ഡിസൈനര്‍ ജ്വല്ലറി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
സ്വർണത്തില്‍ രൂപകല്പന ചെയ്ത കമനീയ ആഭരണങ്ങളുടെ ശ്രേണി ഉള്‍ക്കൊള്ളുന്ന 'ബെല്ല', 'എലഗന്‍സ്' ശേഖരങ്ങളില്‍ ട്രെന്‍ഡിയും അതുല്യവുമായ ഡിസൈനുകളും ബ്രാന്‍ഡ് പുറത്തിറക്കിയിട്ടുണ്ട്.
'ബി ഗോൾഡ് സ്മാർട്ട്' കാമ്പയിനിലൂടെ ഈ ഉത്സവ സീസണില്‍ ഉപഭോക്താക്കള്‍ക്കായി ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ ഓഫറും ലഭ്യമാക്കുന്നതായി മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.