ദുബൈ: ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ അത്യാധുനിക സംവിധാനങ്ങളോടെയുള്ള ആഭരണ നിര്‍മാണ കേന്ദ്രം കൊല്‍ക്കത്തയില്‍ ആരംഭിച്ചു.
150 കോടി രൂപ മുതല്‍മുടക്കില്‍ ഹൗറ ജില്ലയിലെ അങ്കുര്ഹാത്തിയിലെ ജെംസ് ആന്‍ഡ് ജ്വല്ലറി പാര്‍ക്കില്‍ 50,000 ചതുരശ്ര അടി വിസ്തൃതിയിലാണ് പുതിയ കേന്ദ്രം ആരംഭിച്ചത്. ഇതോടെ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ ഇന്ത്യയിലെ ആഭരണ നിര്‍മാണകേന്ദ്രങ്ങളുടെ എണ്ണം 10 ആയി.
ഉദ്ഘാടനം പശ്ചിമബംഗാള്‍ വാണിജ്യ-വ്യവസായ-സാമൂഹികക്ഷേമ മന്ത്രി ഡോ. ശശി പഞ്ച നിര്‍വഹിച്ചു. മലബാര്‍ ഗ്രൂപ് ചെയര്മാന് എം.പി. അഹമ്മദ് അധ്യക്ഷത വഹിച്ചു.
പശ്ചിമബംഗാള്‍ പവര്‍ ഡെവലപ്മെന്റ് കോര്പറേഷന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. പി.ബി. സലീം, പശ്ചിമബംഗാള്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്പറേഷന് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഹരീഷ്, മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇന്ത്യ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഒ. അഷര്‍, ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ എ.കെ. നിഷാദ്, വി.എസ്. ഷഫീഖ്, ഹെഡ്-എസ്.സി.എം, എന്‍.കെ. സാജിദ്, ഹെഡ്-ഫാക്ടറി എ. ഇളങ്കോവന്, ഗ്രൂപ് ഹെഡ്-മാനുഫാക്ചറിങ്, മറ്റ് മാനേജ്മെന്റ് ടീം അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതിവര്‍ഷം നാല് ടണ്‍ ആഭരണ നിർമാണ ശേഷിയുള്ളതാണ് അങ്കുര്ഹാത്തിയില് മലബാര്‍ ജെംസ് ആന്‍ഡ് ജ്വല്ലറി മാനുഫാക്ചറിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ സ്ഥാപിച്ച ആഭരണ നിർമാണകേന്ദ്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.