ദുബൈ: ആഗോള തലത്തിലെ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി റീട്ടെയിലറായ മലബാർ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് അല്‍ഐനിലെ മീന ബസാറിലെ ഷോറൂം നവീകരിച്ച് പുനരാരംഭിച്ചു.
മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇന്റര്‍നാഷനൽ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹ്മദ് നവീകരിച്ച ഷോറൂം ഉദ്ഘാടനം ചെയ്തു. മലബാര്‍ ഗ്രൂപ് സീനിയര്‍ ഡയറക്ടർ സി. മായന്‍കുട്ടി, മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഹെഡ് ഓഫ് മാനുഫാക്ചറിങ് എ.കെ. ഫൈസല്‍, അബൂദബി അൽ ഐൻ മേഖലയിലെ സോണൽ ഹെഡ് ഇ.എം. നിജാസ്, മറ്റ് മുതിര്‍ന്ന മാനേജ്മെന്റ് ടീം അംഗങ്ങള്‍ ഉപഭോക്താക്കള്‍ അഭ്യുദയ കാംക്ഷികള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
സ്വർണാഭരണങ്ങള്‍, വജ്രാഭരണങ്ങള്‍, അമൂല്യ രത്നാഭരണങ്ങള്‍ എന്നിവയില്‍ വൈവിധ്യമാര്‍ന്ന ഡിസൈനുകള്‍ വാഗ്ദാനം ചെയ്യുന്ന മീനാ ബസാറിലെ പുതുതായി നവീകരിച്ച ഷോറൂം അല്‍ഐന്‍ മേഖലയിലെ ഏറ്റവും വലിയ ജ്വല്ലറി ഡെസ്റ്റിനേഷനായി നിലകൊള്ളുന്നു.
എല്ലാ ആഭരണ പ്രേമികളുടെയും അഭിരുചിക്കനുസരിച്ച് ഡെയ്ലി വെയര്‍ ഓഫിസ് വെയർ, പ്രത്യേക അവസരങ്ങള്ക്കിണങ്ങുന്ന ആഭരണങ്ങൾ, ബ്രൈഡല്‍ കലക്ഷനുകള്‍ എന്നിവക്കായി വിപുലശേഖരം ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്. മൈന്‍ ഡയമണ്ട്സ് ആഭരണങ്ങള്‍, ഇറ അണ്‍കട്ട് ഡയമണ്ട് ആഭരണങ്ങള്‍, വിറാസ് റോയല്‍ പോള്‍ക്കി ജ്വല്ലറി എത്നിക്സ് ഹാന്‍ഡ് ക്രാഫ്റ്റ് ഡിസൈനര്‍ ആഭരണങ്ങൾ, അമൂല്യ ജെം ജ്വല്ലറി, ഡിവൈന്‍ ഇന്ത്യൻ ഹെറിറ്റേജ് ജ്വല്ലറി എന്നിങ്ങനെ മലബാര്‍ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ വിവിധ എക്സ്ക്ലൂസിവ് ബ്രാന്‍ഡുകളും ഷോറൂമില്‍ ഒരുക്കിയിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.