ദുബൈ: മലബാർ ഗ്രൂപ്പിെൻറ റിയൽ എസ്റ്റേറ്റ് വിഭാഗമായ മലബാർ ഡവലപ്പേഴ്സ് കോഴിക്കോട് കുറ്റിക്കാട്ടൂരിൽ നടപ്പാക്കുന്ന മൊണ്ടാന എസ്റ്റേറ്റ് ടൗൺഷിപ്പിെൻറ ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി. സമുദ്രനിരപ്പിൽ നിന്ന് 800 അടി ഉയരത്തിലാണ് മൊണ്ടാന ടൗൺഷിപ്പ് രൂപപ്പെടുന്നത്. പരിസ്ഥിതിക്ക് യാതൊരു പോറലുമേൽപ്പിക്കാതെ, നാടിന് അന്യമായിക്കൊണ്ടിരിക്കുന്ന പച്ചപ്പിനെ വീണ്ടെടുക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് ദുബൈയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കെട്ടിട ഡിസൈൻ പ്രകാരം മരങ്ങൾ മുറിക്കുന്ന രീതിക്കു പകരം മരങ്ങളുടെ വളർച്ചക്കനുസൃതമായാണ് കെട്ടിടങ്ങൾ ഡിസൈൻ ചെയ്യുന്നത്.
മൊണ്ടാന എസ്റ്റേറ്റില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന മലബാര്‍ ഗ്രൂപ്പ് ഹെഡ് ക്വാർേട്ടഴ്സിനോട് ചേർന്നാണ് 3000 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന ടൗൺഷിപ്പ് വരുന്നത്. സിഗ്നേച്ചർ ബംഗ്ളാവുകള്‍, വില്ലമെൻറ്സ്, സ്പാ റിസോര്‍ട്ട്, ഓര്‍ഗാനിക് ഫാമിങ്, ഫിറ്റ്നെസ് സെൻറര്‍, ക്ളബ് ഹൗസ്തുടങ്ങിയ സൗകര്യങ്ങള്‍ അടങ്ങിയ അത്യാധുനിക ടൗൺഷിപ്പ് പൂര്‍ത്തിയാകുന്നതോടെ ദക്ഷിണേന്ത്യയിലെ ഏറ്റവും ആകര്‍ഷകമായ പ്രകൃതിസൗഹ്യദ ടൗൺഷിപ്പായി മൊണ്ടാന എസ്റ്റേറ്റ് മാറും. ക്ളൗഡ്ബെറി എന്ന പേരിലാണ് വില്ലമെൻറ്സ് പൂര്‍ത്തിയാക്കുന്നത്. ദേശീയ പാതയുടെ നിലവാരത്തിലാണ് ടൗൺഷിപ്പിലേക്ക് റോഡ് നിർമിച്ചത്. താമസക്കാരുടെ ആവശ്യങ്ങൾ ഏറ്റെടുത്തു പൂർത്തീകരിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന എം24 എന്ന സേവനഗ്രൂപ്പിനും രൂപം നൽകിയിട്ടുണ്ട്.
പ്രവാസത്തിെൻറ തിരക്കുകളിൽ നിന്ന് മടങ്ങി നാട്ടിൽ സമാധാനപൂർണമായി കഴിയാൻ തീരുമാനിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ ഇടമായിരിക്കും മൊണ്ടാനയെന്ന് മലബാർ ചെയർമാൻ പറഞ്ഞു.
ചതുരശ്ര അടിക്ക് 8000 രൂപയാണ് നിരക്ക്്്. പ്രാരംഭ ഘട്ടത്തിൽ ആകർഷകമായ കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്്.
ആഡംബര ഭവനങ്ങൾക്കൊപ്പം സാധാരണക്കാരുടെ വീടെന്ന സ്വപ്നം സാക്ഷാൽക്കരിക്കാൻ ഉതകുന്ന ബജറ്റ് വീടുകളും കേരളത്തിെൻറ വിവിധ ഭാഗങ്ങളിലും അയൽ സംസ്ഥാനങ്ങളിലുമായി തയ്യാറാക്കുന്നുണ്ട്.
തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് നിർമാണം പൂർത്തിയായ അത്യാധുനിക ഷോപ്പിങ് മാൾ ‘മാള്‍ഓഫ് ട്രാവന്‍കൂര്‍’ അടുത്ത മാസം പ്രവർത്തന സജ്ജമാവും. മലബാർ ഗ്രൂപ്പ് ഇൻറർനാഷനൽ ഒാപ്പറേഷൻസ് എം.ഡി ഷംലാൽ അഹ്മദ്, എക്സി. ഡയറക്ടർ അബ്ദു സലാം കെ.പി, ആർക്കിടെക്ട് ടോണി ജോസ്, രാഹുൽ, ഹാഫിസ് തുടങ്ങിയവർ സംസാരിച്ചു. ടൗൺഷിപ്പിൽ വീട് ബുക്ക് ചെയ്തവർക്ക് ഡയക്ടർമാരായ ഒ. അഷർ, സി. മായിൻകുട്ടി, എ.കെ. ഫൈസൽ എന്നിവർ ബ്രോഷർ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.