????????????? ????? ???????????? ???????????? ??????? ?????? ??? ????-2017? ?????????? ??????? ???????? ??????????? ??.?? ??????? ????????? ??????? ?????? ????? ????????? ??????? ???????????????

മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍  എം.പി അഹമ്മദിന് മോസ്​റ്റ്​ പ്രോമിസിങ്​ ബിസിനസ്  ലീഡര്‍ ഓഫ് ഏഷ്യ പുരസ്‌കാരം

ദുബൈ: ഇക്കണോമിക്‌സ് ടൈംസ് ‘മോസ്​റ്റ്​ പ്രോമിസിങ്​ ബിസിനസ് ലീഡര്‍ ഓഫ് ഏഷ്യ-2017’ പുരസ്‌കാരം  മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമ്മദ് ഏറ്റുവാങ്ങി. സ്വര്‍ണ്ണ^വജ്രാഭരണ വ്യാപാരമേഖയിലെ മികവിനാണ് ഏഷ്യയിലെ മറ്റ് കോര്‍പറേറ്റ് ബിസിനസ് പ്രമുഖര്‍ക്കൊപ്പം എം.പി അഹമ്മദ് അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ടത്. ക്വാംലാലംമ്പൂരില്‍ നടന്ന ഇക്കണോമിക്ക് ടൈംസ് ഏഷ്യന്‍ ബിസിനസ് ലീഡേര്‍സ് കോണ്‍ക്ലേവിൽ വെച്ച്​ മലേഷ്യന്‍ ഇന്‍ഡസ്ട്രിയല്‍ ആൻറ്​ ഇൻറര്‍നാഷനല്‍ ട്രേഡ് വകുപ്പ് മന്ത്രി  മുസ്തഫ ബിന്‍ മുഹമ്മദ്​ പുരസ്‌കാരം സമ്മാനിച്ചു.  മലേഷ്യയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ടി.എസ് തിരു മൂര്‍ത്തി, ടി.എസ്.എസ്.എല്‍ പ്രസിഡൻറും വേള്‍ഡ് വൈഡ് മീഡിയ സി.ഇ.ഒയുമായ ദീപക് ലാംബ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.  
വിവിധ തലങ്ങളിലുളള പ്രകടനമികവും പ്രവര്‍ത്തന മാനദണ്ഡങ്ങളും പരിശോധിച്ചാണ് പുരസ്‌കാര വിജയികളെ  നിര്‍ണ്ണയിച്ചതെന്ന് കോണ്‍ക്ലേവ് സംഘാടകര്‍ അറിയിച്ചു. 
Tags:    
News Summary - malabar group-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.