ദുബൈ: യു.എ.ഇ കെ.എം.സി.സി ഡിജിറ്റൽ മെംബർഷിപ് നവലോക ക്രമത്തിൽ ഏറെ പ്രസക്തവും പുതുമയിലേക്കുള്ള ചുവടുവെപ്പുമാണെന്ന് ദുബൈ കെ.എം.സി.സി മെംബർഷിപ് മോണിറ്ററിങ് കമ്മിറ്റി ചെയർമാൻ യഹ്‌യ തളങ്കര അഭിപ്രായപ്പെട്ടു. ദുബൈ മലപ്പുറം ജില്ല കെ.എം.സി.സി. അംഗത്വ കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദുബൈ കെ.എം.സി.സി. ആക്ടിങ് ജന. സെക്രട്ടറി കെ.പി.എ. സലാമിന് ഡിജിറ്റൽ മെംബർഷിപ് നൽകി മലപ്പുറം ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. ജില്ല കെ.എം.സി.സി പ്രസിഡന്‍റ് ചെമ്മുക്കൻ യാഹുമോൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന നിരീക്ഷകൻ ഒ.കെ. ഇബ്രാഹീം മുഖ്യപ്രഭാഷണം നിർവഹിച്ചു. സംസ്ഥാന ട്രഷറർ പി.കെ. ഇസ്മായിൽ, സംസ്ഥാന ഭാരവാഹികളായ ആർ. ശുക്കൂർ, മുസ്തഫ വേങ്ങര എന്നിവർ സംസാരിച്ചു. കരീം കാലടി പ്രാർഥന നിർവഹിച്ചു. പി.വി. നാസർ സ്വാഗതവും എ.പി. നൗഫൽ നന്ദിയും പറഞ്ഞു. ജില്ല കെ.എം.സി.സി ഭാരവാഹികളായ ഒ.ടി. സലാം, സൈനുദ്ദീൻ പൊന്നാനി, മുജീബ് കോട്ടക്കൽ, ശിഹാബ് ഇരിവേറ്റി, ഫക്രുദ്ദീൻ മാറാക്കര, ഫൈസൽ തെന്നല, അബ്ദുസ്സലാം പരി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.