അബൂദബി: ലോക അധ്യാപകദിനത്തോടനുബന്ധിച്ച് അബൂദബി മലപ്പുറം ജില്ല കെ.എം.സി.സിയുടെ ആദരമേറ്റുവാങ്ങാൻ നാട്ടിൽനിന്ന് രണ്ട് വിശിഷ്ടാതിഥികളും. തക്രീം എന്ന പേരില്‍ ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ഒക്ടോബര്‍ 20ന് വെള്ളിയാഴ്ച രാത്രി ഏഴു മണിക്ക് നടക്കുന്ന പരിപാടിയിൽ മലപ്പുറം സ്വദേശികളായ ബാലശങ്കരൻ മാസ്റ്ററും ഹമീദ് മൗലവിയും പങ്കെടുക്കും. ഇതിനായി ഇരുവരും അബൂദബിയിൽ എത്തി. യു.എ.ഇയില്‍ 25 വര്‍ഷം അധ്യാപന മേഖലയില്‍ സേവനമനുഷ്ഠിച്ച മലപ്പുറം ജില്ലയില്‍ നിന്നുള്ള അധ്യാപകരെ ആദരിക്കാനാണ് അബൂദബി മലപ്പുറം ജില്ല കെ.എം.സി.സി എജുക്കേഷന്‍ വിങ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.
പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, യു.എ.ഇ എഴുത്തുകാരി ഫാത്തിമ അല്‍ മസ്രൂഈ, വിവിധ എമിറേറ്റുകളില്‍ നിന്നായി മലപ്പുറം ജില്ലയില്‍നിന്നുള്ള 25ഓളം അധ്യാപകര്‍, വിവിധ സ്കൂള്‍ പ്രതിനിധികള്‍, സംഘടന ഭാരവാഹികള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍, കെ.എം.സി.സി. കേന്ദ്ര-സംസ്ഥാന-ജില്ല നേതാക്കള്‍ പങ്കെടുക്കും.
ജില്ലയുടെ വിദ്യാഭ്യാസ പുരോഗതിയെക്കുറിച്ചുള്ള വിഡിയോ ഡോക്യുമെന്ററി പ്രദര്‍ശനവും വിദ്യാഭ്യാസ മേഖലയിലെ പ്രമുഖരുടെ പ്രഭാഷണവും ഉണ്ടായിരിക്കും. പരിപാടിയോട് അനുബന്ധിച്ച് പ്രബന്ധരചന, വിഡിയോ ആശംസ, ചിത്രരചന, ക്വിസ് തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.