ഇബ്രാഹിം ഹാജി

മലപ്പുറം സ്വദേശി അജ്മാനിൽ നിര്യാതനായി

അജ്​മാൻ: നാലു പതിറ്റാണ്ടായി യു.എ.ഇയിൽ പ്രവാസ ജീവിതം നയിച്ചിരുന്ന മലപ്പുറം പന്താവൂർ സ്വദേശി കാവിൽ വളപ്പിൽ ഇബ്രാഹിം ഹാജി (67) അജ്‌മാൻ ശൈഖ്​ ഖലീഫ ആശുപത്രിയിൽ നിര്യാതനായി.

സാമൂഹ്യ ജീവ കാരുണ്യ പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. അജ്‌മാൻ കെ.എം.സി.സി ഉപദേശക സമിതി അംഗം, കക്കിടിപ്പുറം മഹല്ല് യു.എ.ഇ കമ്മറ്റി തുടങ്ങി നിരവധി സംഘടനകളുടെ ഭാരവാഹിയായിരുന്നു. അജ്‌മാൻ ജറഫ് ഖബർസ്ഥാനിൽ ഖബറടക്കി.

ഭാര്യ: സുബൈദ. മക്കൾ: റൗഫ്, റുബീന, റുക്‌സാന, പരേതനായ റഹീം. മരുമക്കൾ: അബ്​ദുൽ ലത്തീഫ് (ഖത്തർ), ഗാലിബ് (ഖത്തർ).

Tags:    
News Summary - Malappuram native died in Ajman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.