ദുബൈ: യു.എ.ഇയിൽ കഴിഞ്ഞ 25 വർഷത്തിനിടെ ഒറ്റ മലേറിയ കേസും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി. ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ മലേറിയയെക്കുറിച്ച് സംഘടിപ്പിച്ച സിമ്പോസിയത്തിലാണ് ഇക്കാര്യം അറിയിച്ചത്.
രോഗവുമായി ബന്ധപ്പെട്ട പുതിയ ആഗോള സംഭവവികാസങ്ങൾ സിമ്പോസിയം ചർച്ച ചെയ്യുകയും സാംക്രമിക രോഗങ്ങൾ തടയുന്നതിനും നിയന്ത്രിക്കുന്നതിനും യു.എ.ഇ സ്വീകരിച്ച നടപടികൾ അവലോകനം ചെയ്തു.
മലേറിയ പൂർണമായും തുടച്ചുനീക്കിയ നേട്ടം കൈവരിക്കുന്ന മേഖലയിലെ ആദ്യ രാജ്യമാണ് യു.എ.ഇ. 1997ന് ശേഷം ഒരു കേസുപോലും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടില്ല.
നേട്ടത്തിൽ വളരെയേറെ അഭിമാനമുണ്ടെന്നും പ്രാദേശികമായും ആഗോളതലത്തിലും രോഗത്തിനെതിരെ പോരാടാൻ യു.എ.ഇക്ക് സാധിച്ചെന്നും മന്ത്രാലയം വക്താവ് ഡോ. ഹുസൈൻ അബ്ദുറഹ്മാൻ അൽ റൻദ് പ്രസ്താവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.