ദുബൈ: യു.എ.ഇ അണ്ടർ19 വനിത ക്രിക്കറ്റ് ടീമിലേക്ക് മലയാളി പെൺകുട്ടി. മുൻ കേരള താരം മഷൂദ് സി.ടി.കെയുടെ മകൾ ഇഷിദ സഹ്റയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ലോക കപ്പ് ലീഗിനുള്ള യു.എ.ഇ ദേശീയ ടീമിലേക്ക് മൂന്ന് മലയാളി താരങ്ങളെ തെരഞ്ഞെടുത്തതിന് പിന്നാലെയാണ് അണ്ടർ19 വനിത ടീമിലേക്കും മലയാളി താരമെത്തുന്നത്. മുൻ ഇന്ത്യൻ താരം റോബിൻ സിങ്ങിന്റെ ശിക്ഷണത്തിലാണ് ഇഷിദയുടെ പരിശീലനം.
കണ്ണൂർ തലശ്ശേരി സ്വദേശിനിയാണ്. ഈ മാസം മൂന്നുമുതൽ ഒമ്പതുവരെ മലേഷ്യയിൽ നടക്കുന്ന വനിത ലോകകപ്പ് യോഗ്യത മത്സരത്തിൽ യു.എ.ഇക്കായി കളത്തിലിറങ്ങും. നേപ്പാൾ, ഭൂട്ടാൻ, ഖത്തർ, തായ്ലൻഡ് എന്നിവരാണ് എതിരാളികൾ. തീർഥ സതീഷാണ് ടീമിന്റെ കാപ്റ്റൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.