അബൂദബി: സംസ്ഥാന സര്‍ക്കാറിന്റെ സാംസ്കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന മലയാളം മിഷന് അബൂദബി ചാപ്റ്റർ നിലവിൽ വന്നു.
യു.എ.ഇ ചാപ്റ്ററിന് കീഴില്‍ മേഖലയായി പ്രവര്‍ത്തിച്ചിരുന്ന അബൂദബി ഘടകത്തിന്റെ മികച്ച പ്രവര്‍ത്തനം പരിഗണിച്ചാണ് ചാപ്റ്ററായി പ്രവര്‍ത്തിക്കാൻ അംഗീകാരം നല്‍കിയത്.
പുതിയ ഭരണസമിതിയും നിലവില്‍വന്നു. മലയാളം മിഷന് അബൂദബി ചാപ്റ്റര്‍ ചെയര്മാന് സൂരജ് പ്രഭാകര്‍, പ്രസിഡന്റ് വി.പി. കൃഷ്ണകുമാര്‍, വൈസ് പ്രസിഡന്റ് റഫീഖ് കയാനയില്‍, സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, ജോ. സെക്രട്ടറി പ്രേംരാജ്, കണ്‍വീനര്‍ ബിജിത് കുമാര്‍ എന്നിവരാണ് ഭാരവാഹികള്‍.
അബൂദബി ചാപ്റ്ററിന് കീഴില്‍ 72 സെന്ററുകളിലായി 2000 വിദ്യാർഥികള്‍ തൊണ്ണൂറിലേറെ അധ്യാപകരുടെ കീഴില്‍ സൗജന്യമായി മലയാളഭാഷ പഠിച്ചുവരുന്നു.
സെന്ററുകളെ കെ.എസ്.സി 01, കെ.എസ്.സി 02, അബൂദബി മലയാളിസമാജം, ഷാബിയ, ബദാ സായിദ്, അല്‍ ദഫ്റ എന്നീ ആറ് മേഖലകളായി തരംതിരിച്ചിട്ടുണ്ട്. യഥാക്രമം പ്രജിന അരുണ്‍, ധനേഷ്കുമാര്‍, എ.പി. അനില്‍ കുമാര്‍, സുമ വിപിന്‍, സറീന അനുരാജ്, ജെറ്റി ജോസ് എന്നിവരാണ് കോഓഡിനേറ്റര്‍മാര്‍.
മിഷന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് 23 അംഗ ഉപദേശകസമിതിയെയും 13 അംഗ വിദഗ്ധ സമിതിയെയും തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.