അബൂദബി: മലയാളം മിഷന് അബൂദബിയുടെ ആഭിമുഖ്യത്തില്‍ അധ്യാപക സംഗമം സംഘടിപ്പിച്ചു. മലയാളം മിഷന് പാഠപുസ്തക പരിഷ്കരണ സമിതി അംഗം പി.ടി. മണികണ്ഠന് പന്തലൂര്‍ അധ്യാപകരുമായി സംവദിച്ചു. മാതൃഭാഷ പഠിച്ചാല്‍ മറ്റു ഭാഷകളിലൂടെയുള്ള വിനിമയങ്ങള്‍ക്ക് തടസ്സമാകുന്നുവെന്ന വികലമായ കാഴ്ചപ്പാടാണ് പലരും വെച്ചുപുലര്‍ത്തുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മലയാളം മിഷന് അബൂദബിക്ക് കീഴില്‍ 71 കേന്ദ്രങ്ങളിലായി രണ്ടായിരത്തോളം വിദ്യാർഥികള്‍ 90 അധ്യാപകരുടെ കീഴില്‍ മാതൃഭാഷയുടെ മാധുര്യം നുകര്ന്നുവരുന്നുണ്ട്. മലയാളം മിഷന് കണ്‍വീനര്‍ വി.പി. കൃഷ്ണകുമാര്‍, കോഓഡിനേറ്റര്‍മാരായ സഫറുള്ള പാലപ്പെട്ടി, ബിജിത് കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.