അജ്മാൻ: മലയാളം മിഷൻ അജ്മാൻ ചാപ്റ്റർ ഉദ്ഘാടനം കവിയും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട നിർവഹിച്ചു. പ്രവാസി കുട്ടികളുടെ മലയാള ഭാഷ പഠനത്തിനായി പ്രവർത്തിക്കുന്ന മലയാളം മിഷൻ 2018 ജനുവരി മുതൽ യു.എ.ഇ ചാപ്റ്ററിന് കീഴിൽ അജ്മാനിൽ പ്രവർത്തിച്ചുവരുന്നു. പുതിയ ചാപ്റ്ററായി അജ്മാൻ മേഖല മാറിയതോടെ പുതിയ ഭരണസമിതി നിലവിൽ വന്നു. മലയാളം മിഷൻ ചാപ്റ്റർ ചെയർമാൻ ഷംസു സമാൻ, പ്രസിഡന്റ് ഫാമി ഷംസുദ്ദീൻ, സെക്രട്ടറി ജാസിം മുഹമ്മദ്, വൈസ് പ്രസിഡന്റ് പ്രജിത്ത് വി.വി, ജോയന്റ് സെക്രട്ടറി ഷെമിനി സനിൽ, ജനറൽ കൺവീനർ ദീപ്തി ബിനു, ചാപ്റ്റർ കൺവീനർ അഞ്ജു ജോസ്, 13 ജനറൽ കൗൺസിൽ അംഗങ്ങൾ എന്നിവർ അടങ്ങിയതാണ് പുതിയ ഭരണ സമിതി.
'അമ്മ മലയാളം' പരിപാടിയിൽ മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട അജ്മാൻ ചാപ്റ്റർ അധ്യാപകർക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ്, കണിക്കൊന്ന പഠനോത്സവത്തിലെ വിജയികളായ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് എന്നിവ വിതരണം ചെയ്തു. അജ്മാൻ ചാപ്റ്റർ സെക്രട്ടറി ജാസിം മുഹമ്മദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ചാപ്റ്റർ പ്രസിഡന്റ് ഫാമി ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു.
മലയാളം മിഷൻ യു.എ.ഇ പ്രവർത്തനങ്ങളെ കുറിച്ച് യു.എ.ഇ കോഓഡിനേറ്റർ കെ.എൽ. ഗോപി വിശദമാക്കി. ചാപ്റ്റർ കൺവീനർ ദീപ്തി ബിനു നന്ദി പറഞ്ഞു. കുട്ടികളും അധ്യാപകരും ചേർന്ന് അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.