ഇന്ത്യന്‍ ഇസ്‍ലാമിക് സെന്‍റര്‍ സംഘടിപ്പിച്ച മലയാളം മിഷന്‍ പ്രവേശനോത്സവത്തില്‍ പങ്കെടുത്ത വിദ്യാർഥികളും സംഘാടകരും

ഇന്ത്യന്‍ ഇസ്‍ലാമിക് സെന്‍ററില്‍ മലയാളം മിഷന്‍ ക്ലാസ്സുകള്‍

അബൂദബി: മലയാളം മിഷന്‍ ക്ലാസുകള്‍ അബൂദബി ഇന്ത്യന്‍ ഇസ്‍ലാമിക് സെന്‍ററില്‍ ആരംഭിച്ചു. പ്രവേശനോത്സവത്തോടെയായിരുന്നു സൗജന്യ മലയാള ഭാഷാ പഠനക്ലാസുകള്‍ക്ക് തുടക്കം കുറിച്ചത്. സെന്‍റര്‍ വൈസ് പ്രസിഡന്‍റ് ഹിദായത്തുല്ല അധ്യക്ഷത വഹിച്ചു. മലയാളം മിഷന്‍ അബൂദബി ചാപ്റ്റര്‍ ചെയര്‍മാന്‍ സൂരജ് പ്രഭാകര്‍ ഉദ്ഘാടനം ചെയ്തു. ‘മധുരം മലയാളം’ വിഷയത്തില്‍ അബൂദബി മോഡല്‍ സ്‌കൂള്‍ അധ്യാപിക ഡോ. ഹസീന ബീഗം സംസാരിച്ചു. മാധ്യമപ്രവര്‍ത്തകന്‍ സി.പി. സൈതലവി മുഖ്യാതിഥിയായി.

മലയാളം മിഷന്‍ അബൂദബി ചാപ്റ്റര്‍ സെക്രട്ടറി സഫറുല്ല പാലപ്പെട്ടി, ഇസ്‍ലാമിക് സെന്‍റര്‍ ജനറല്‍ സെക്രട്ടറി ടി.കെ. അബ്ദുല്‍ സലാം, ട്രഷറര്‍ ഷിഹാബുദ്ദീന്‍, മലയാളം മിഷന്‍ അബൂദബി സിറ്റി മേഖല കോഓഡിനേറ്റര്‍ ധനേഷ് കുമാര്‍, കെ.എം.സി.സി. വൈസ് പ്രസിഡന്‍റ് അഷറഫ് പൊന്നാനി, സുന്നി സെന്‍റര്‍ സെക്രട്ടറി അബ്ദുള്ള നദ് വി, പി.ടി. റഫീഖ്, മലയാളം മിഷന്‍ അധ്യാപിക അഷിത നസീര്‍, മാസ്റ്റര്‍ ഷഫിന്‍, ഇന്ത്യന്‍ ഇസ്‍ലാമിക് സെന്‍റര്‍ സാഹിത്യ വിഭാഗം സെക്രട്ടറി അബ്ദുല്‍ അസീസ്, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ശിഹാബുദ്ദീന്‍ എന്നിവർ സംസാരിച്ചു.

മലയാളം മിഷന്‍ അബൂദബി ചാപ്റ്ററിന്‍റെ എഴുപത്തിനാലാമത്തെ സെന്‍ററാണ് ഇന്ത്യന്‍ ഇസ്‍ലാമിക് സെന്‍ററില്‍ തുറന്നത്. നിലവില്‍ 92 അധ്യാപകരുടെ ശിക്ഷണത്തില്‍ രണ്ടായിരത്തിലേറെ വിദ്യാർഥികള്‍ മലയാളം പഠിക്കുന്നുണ്ട്.

Tags:    
News Summary - Malayalam Mission Classes at Indian Islamic Centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.