ദുബൈ: മലയാളം മിഷൻ ദുബൈ ചാപ്റ്റർ ഭരണസമിതി വിപുലീകരിച്ചു. നിലവിലുണ്ടായിരുന്ന ഭരണസമിതിയുടെ രണ്ട് വർഷ കാലാവധി പൂർത്തിയായതിനെത്തുടർന്ന് കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തിയാണ് കമ്മിറ്റി വിപുലീകരിച്ചത്.
ജനറൽ കൗൺസിൽ യോഗത്തിൽ മലയാളം മിഷൻ ഡയറക്ടർ പ്രഫ. സുജ സൂസൻ ജോർജ് പുതിയ ഭരണസമിതിയെ പ്രഖ്യാപിച്ചു. ദിലീപ് സി.എൻ.എൻ -(ചെയ.), സോണിയ ഷിനോയ്- (പ്രസി.), വിത്സൺ തോമസ്- (വൈ. പ്രസി.), പ്രദീപ് തോപ്പിൽ- (സെക്ര.), അംബുജം സതീഷ് കുമാർ- (ജോ. സെക്ര.), ടി.കെ. ഉഷശ്രീ- (കൺ.) എന്നിവർ ഭാരവാഹികളായ 23 അംഗ കമ്മിറ്റി നിലവിൽ വന്നു. ആറു മേഖലകളുടെ കോഒാഡിനേറ്റർമാരായി അബ്ദുൽ അഷ്‌റഫ്, എം.സി. ബാബു, ഷാജേഷ്, അജി അഗസ്റ്റിൻ, സന്തോഷ് മടാരി, ശ്രീകുമാർ എന്നിവരെ ചുമതലപ്പെടുത്തി.
കെ.എൽ. ഗോപി, പി. ശ്രീകല, കെ.എം. അബ്ബാസ്, മുരളി മംഗലത്ത്, എം.ഒ.രഘുനാഥ് എന്നിവരടങ്ങിയ വിദഗ്ധ സമിതിയുടെ ചെയർമാനായി കിഷോർബാബു നിയമിതനായി.
ലോക കേരളസഭാംഗവും ഓർമ രക്ഷാധികാരിയുമായ എൻ.കെ. കുഞ്ഞുമുഹമ്മദ്, മാധ്യമപ്രവർത്തകൻ കെ.എം. അബ്ബാസ്, മുൻ കൺവീനർ പി. ശ്രീകല, മുൻ ജോ. കൺവീനർ സുജിത, ഓർമ സെക്രട്ടറി കെ.വി. സജീവൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.