മലയാളം മിഷൻ ദുബൈ ചാപ്റ്റർ സൂര്യകാന്തി പ്രവേശനോത്സവം

ദുബൈ: മലയാളം മിഷൻ ദുബൈ ചാപ്റ്റർ സൂര്യകാന്തി പ്രവേശനോത്സവത്തി​െൻറ ഉദ്‌ഘാടനം മലയാളം മിഷൻ ഡയറക്​ടർ പ്രഫ. സുജ സൂസൻ ജോർജ്​ നിർവഹിച്ചു. സംവിധായകനും നിർമാതാവും നടനുമായ എം.എ. നിഷാദ് മുഖ്യാതിഥിയായി. പ്രസിഡൻറ്​ സോണിയ ഷിനോയ് അധ്യക്ഷയായി.

ലോക കേരളസഭാംഗം എൻ.കെ. കുഞ്ഞുമുഹമ്മദ്, മലയാളം മിഷൻ യു.എ.ഇ കോഓഡിനേറ്റർ കെ.എൽ. ഗോപി, ചെയർമാൻ സി.എൻ.എൻ. ദിലീപ്, ഓർമ ജനറൽ സെക്രട്ടറി കെ.വി. സജീവൻ എന്നിവർ ആശംസയറിയിച്ചു. രണ്ടു വർഷത്തെ 'കണിക്കൊന്ന' പഠനം പൂർത്തിയാക്കിയ ദുബൈ ചാപ്റ്ററിലെ 70ഓളം കുട്ടികളാണ് ശനിയാഴ്​ച നടന്ന ചടങ്ങിൽ 'സൂര്യകാന്തി' പഠനത്തിലേക്ക് പ്രവേശിച്ചത്. ജോ. സെക്രട്ടറി അംബുജം സതീഷ് കുമാർ സ്വാഗതവും സെക്രട്ടറി പ്രദീപ് തോപ്പിൽ നന്ദിയും പറഞ്ഞു.

Tags:    
News Summary - Malayalam Mission Dubai Chapter Sunflower Entrance Ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.