ദുബൈ: മാതൃഭാഷ ദിനത്തോടനുബന്ധിച്ച് പ്രഥമ ഭാഷാമയൂരം(വിദേശ വിഭാഗം) പുരസ്കാരം മലയാളം മിഷൻ ദുബൈ ചാപ്റ്റർ കൺവീനർ ഫിറോസിയ, ജോ. കൺവീനർ റംഷി മുഹമ്മദ് എന്നിവർ കരസ്ഥമാക്കി.
60 രാജ്യങ്ങളിൽനിന്ന് പരിഗണിക്കപ്പെട്ടവരിൽനിന്നാണ് ഏറ്റവും മികച്ച ഭാഷാപ്രവർത്തകർക്കുള്ള ഭാഷാമയൂരം പുരസ്കാരത്തിന് ഇരുവരും അർഹരായിരിക്കുന്നത്. 2019 ൽ പരിശീലനം നേടി മലയാളം മിഷൻ അധ്യാപകരായി പ്രവർത്തിച്ചുവരുന്ന ഫിറോസിയയും റംഷിയും 2021 ലാണ് ഭാരവാഹികളെന്ന നിലയിൽ പ്രവർത്തനത്തിലേക്ക് എത്തുന്നത്. ഉത്തരവാദിത്തങ്ങൾ കൃത്യമായി ഏറ്റെടുത്ത് സംരംഭത്തെ മുന്നോട്ട് നയിക്കാൻ കാണിച്ച ആത്മാർഥതക്ക് കിട്ടിയ അംഗീകാരമാണിതെന്ന് മിഷൻ പത്രക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.