അൽ ഐൻ: മലയാളം മിഷൻ അൽഐൻ ചാപ്റ്റർ ആഗോളതല സുഗതാഞ്ജലി കാവ്യാലാപനം ചാപ്റ്റർതല മത്സരം അൽഐൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ സംഘടിപ്പിച്ചു. വൈലോപ്പിള്ളി ശ്രീധരമേനോന്റെ കവിതകളെ ആസ്പദമാക്കി നടന്ന മത്സരത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ അപർണ രാജേഷ്, അഭിനവ് സൂരജ്, ശ്രീഹാൻ സഞ്ജു എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം ലിയാന മുംതാസും രണ്ടാം സ്ഥാനം നക്ഷത്ര സുഷാജും മൂന്നാം സ്ഥാനം പാർത്ഥിവും നേടി.
അൽഐൻ ഇന്ത്യൻ സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി മണികണ്ഠൻ അധ്യക്ഷനായ ചടങ്ങിൽ ചാപ്റ്റർ സെക്രട്ടറി റസിയ ഇഫ്ത്തിക്കർ സ്വാഗതം പറഞ്ഞു. അൽഐൻ ചാപ്റ്റർ ചെയർമാൻ ഡോ. ഷാഹുൽ ഹമീദ് പരിപാടി ഉദ്ഘാടനം നിർവഹിച്ചു. കണ്ണൻ എസ്. ദാസും ജമാൽ മുക്കുത്തലയും വിധികർത്താക്കളായി. ചാപ്റ്റർ ഭാരവാഹി റസ്സൽ മുഹമ്മദ് സാലി ആശംസകൾ നേർന്നു.അധ്യാപിക സ്മൈലി വിധികർത്താക്കളെ പരിചയപ്പെടുത്തി. ചാപ്റ്റർതല മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർ ആഗോളതലത്തിൽ മാറ്റുരക്കം. അധ്യാപിക ഹന്നാബി സലാം നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.