റാസല്‍ഖൈമ: വിദ്യാര്‍ഥികള്‍ ഒരുക്കിയ കലാ പ്രകടനങ്ങളുടെയും ബാൻഡ് മേളത്തിന്റെയും നിറവില്‍ മലയാളം മിഷന് റാസല്‍ഖൈമ ചാപ്റ്ററിന്റെ ആദ്യ ‘കുട്ടിമലയാളം ക്ലബ്’ ഐഡിയല്‍ ഇംഗ്ലീഷ് സ്കൂളില്‍ രൂപവത്കരിച്ചു.മലയാളം മിഷന് രജിസ്ട്രാര്‍ വിനോദ് വൈശാഖി ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ പ്രസന്ന ഭാസ്കര്‍ അധ്യക്ഷത വഹിച്ചു.
മലയാളം മിഷന് യു.എ.ഇ കോഓഡിനേറ്റര്‍ കെ.എല്‍. ഗോപി, റാക് ചാപ്റ്റര്‍ ചെയര്മാന് കെ. അസൈനാര്‍, പ്രസിഡന്റ് നാസര്‍ അല്‍ദാന, സെക്രട്ടറി അക്ബര്‍ ആലിക്കര, ലോക കേരളസഭ അംഗം മോഹനൻ പിള്ള, മലയാളം മിഷന് പരിശീലകന് സതീഷ്കുമാര്‍, അന്‍സിയ സുല്‍ത്താന എന്നിവര്‍ സംസാരിച്ചു.
ഐഡിയല്‍ സ്കൂള്‍ മാനേജര്‍ സുല്‍ത്താന്‍ മുഹമ്മദലി, വൈസ് പ്രിന്‍സിപ്പല്‍ ബെറ്റ്സി, ലസീന, കവിത, രൂപ, ആലിയ, വിദ്യാര്‍ഥികള്‍, സ്കൂള്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. 40 വര്‍ഷമായി മലയാള ഭാഷാധ്യാപനം തുടരുന്ന സ്നേഹലത ടീച്ചര്‍, വിനോദ് വൈശാഖി, സതീഷ് കുമാര്‍, പ്രസന്ന ഭാസ്കര്‍, അഖില സന്തോഷ്, ബബിത എന്നിവര്‍ക്ക് പ്രശസ്തി ഫലകം നല്കി ആദരിച്ചു. റാക് മലയാളം മിഷന് കണ്‍വീനര്‍ അഖില സന്തോഷ് സ്വാഗതവും കോഓഡിനേറ്റര്‍ റസല്‍ റഫീഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.