അബൂദബി: മലയാളം മിഷൻ അബൂദബി ചാപ്റ്ററിനു കീഴിൽ സംസ്ഥാന സർക്കാറിന്റെ മലയാളം മിഷൻ പാഠ്യപദ്ധതി പ്രകാരം നടന്നുവരുന്ന സൗജന്യ മലയാളം പഠന ക്ലാസുകളിലേക്ക് പ്രവേശനം തുടരുന്നു.
കേരളത്തിന് പുറത്ത് 26 സംസ്ഥാനങ്ങളിലും ഇന്ത്യക്ക് പുറത്ത് അറുപതിലേറെ രാജ്യങ്ങളിലുമായി പ്രവർത്തിച്ചുവരുന്ന മലയാളം മിഷന്റെ അബൂദബി ചാപ്റ്ററിനു കീഴിൽ ഈ മാസം മുതൽ പുതുതായി ആരംഭിക്കാൻ ഉദ്ദേശിക്കുന്ന മലയാളം മിഷന്റെ പുതിയ ബാച്ചുകളിലേക്ക് കുട്ടികളെ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നവർ ജൂൺ 15നകം കേരള സോഷ്യൽ സെന്റർ (02 6314455), അബൂദബി മലയാളി സമാജം (050 2688458), ഇന്ത്യൻ ഇസ്ലാമിക് സെന്റർ (02 6424488), ഐ.സി.എഫ് (050 3034800), ബദാസായിദ് (056 762 3388), ഷാബിയ (55 824 8259) എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.