അബൂദബി: മലയാളം മിഷന്‍ അബൂദബിയുടെ നാലാമത് പ്രവേശനോത്സവത്തില്‍ വിദ്യാർഥികളെയും അധ്യാപകരെയും ആദരിച്ചു. പ്രവേശനോത്സവം പ്രശസ്ത കവിയും മലയാളം മിഷന്‍ ഡയറക്ടറുമായ മുരുകന്‍ കാട്ടാക്കട ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്തു. കേരള സോഷ്യല്‍ സെന്‍ററില്‍ മലയാളം മിഷന്‍ കണ്‍വീനര്‍ വി.പി. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു.
മലയാളം മിഷന്‍ യു.എ.ഇ കോഓനേറ്റര്‍ കെ.എല്‍. ഗോപി, അഹല്യ മെഡിക്കല്‍ ഗ്രൂപ് ജനറല്‍ മാനേജര്‍ സൂരജ് പ്രഭാകര്‍, അബൂദബി മലയാളി സമാജം പ്രസിഡന്‍റ് റഫീഖ് കയനയില്‍, ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍റര്‍ സാഹിത്യ വിഭാഗം സെക്രട്ടറി അബ്ദുല്‍ അസീസ്, മലയാളം മിഷന്‍ കോഓഡിനേറ്റര്‍മാരായ സഫറുള്ള പാലപ്പെട്ടി, ബിജിത് കുമാര്‍ എന്നിവർ സംസാരിച്ചു.
പുരസ്‌കാര സമര്‍പ്പണ ചടങ്ങുകള്‍ക്ക് എ.പി. അനില്‍കുമാര്‍, രമേശ് ദേവരാഗം, ബിന്ദു നഹാസ്, സ്മിത ധനേഷ്, ജിഷ ഷാജി എന്നിവർ നേതൃത്വം നല്‍കി. മലയാളം മിഷന്‍ അധ്യാപകര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഇഷ്യു ചെയ്ത ബാഡ്ജ്, പുതുതായി ആരംഭിക്കുന്ന സെൻററുകളിലെ അധ്യാപകര്‍ക്കായുള്ള കണിക്കൊന്ന പാഠപുസ്തകങ്ങള്‍, കൈപ്പുസ്തകങ്ങള്‍ എന്നിവ വിതരണം ചെയ്തു. പ്രശസ്ത എഴുത്തുകാരനും ചലച്ചിത്രകാരനുമായ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ വേര്‍പാടില്‍ മലയാളം മിഷന്‍ എക്‌സിക്യൂട്ടിവ് അംഗം ധനേഷ് കുമാര്‍ അനുശോചനപ്രമേയം അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.