അബൂദബി: മലയാളം മിഷന് അബൂദബി നടത്തിയ പഠനോത്സവ വിജയികളെ പ്രഖ്യാപിച്ചു. ടിസ്യ വിനേഷ്, വിസ്മയ മോഹന്‍കുമാര്‍, മുക്ത ജയേഷ്, സാന്ദ്ര ശ്യാം സാറ എന്നിവര്‍ 100 മാര്‍ക്കും നേടി. മലയാളം മിഷന് ഡയറക്ടര്‍ മുരുകന് കാട്ടാക്കടയും രജിസ്ട്രാര്‍ വിനോദ് വൈശാഖിയുമാണ് ഫലം പ്രഖ്യാപിച്ചത്.
പങ്കെടുത്ത 139 പഠിതാക്കളില്‍ 133 പേര് വിജയിച്ചു. കണ്‍വീനര്‍ വി.പി. കൃഷ്ണകുമാര്‍, കോഓഡിനേറ്റര്‍മാരായ സഫറുള്ള പാലപ്പെട്ടി, ബിജിത്കുമാര്‍, അധ്യാപകരായ എ.പി. അനില്‍ കുമാര്‍, അനിത റഫീഖ്, വീണ രാധാകൃഷ്ണന്, ചിത്ര പവിത്രന്, നൗഷി ഫസല്‍, പ്രീത നാരായണന്, മഞ്ജു സുധീര്‍, ബിന്ദു ഷോബി, നാരായണന് നമ്പൂതിരി, സുമ വിപിന്‍, രമേശ് ദേവരാഗം, സംഗീത ഗോപകുമാര്‍, ബിന്‍സി ലെനിന്, ലേഖ വിനോദ്, സ്മിത ധനേഷ്, ഭാഗ്യ സരിത, ഷൈനി ഷെബിന്‍, നിസ്വിന നിഷാം, മനു കൈനകരി, ഭാഗ്യ സരിത, ജിഷ ഷാജി, സെറിന്‍ അനുരാജ്, അളകനന്ദ, അജിത് എം. പണിക്കര്‍ എന്നിവര്‍ നേതൃത്വം നല്കി.
മലയാളം മിഷന് അബൂദബിയുടെ കീഴില്‍ 71 സെന്ററുകളിലായി 90 അധ്യാപകരുടെ കീഴില്‍ രണ്ടായിരത്തിലേറെ വിദ്യാർഥികള്‍ മലയാളം പഠിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.